ഓഹരി വിപണി നേട്ടത്തിൽ ക്ലോസ്‌ചെയ്തു

ഓഹരി വിപണി നേട്ടത്തിൽ ക്ലോസ്‌ചെയ്തു

മുംബൈ: തകർന്നടിഞ്ഞ നഷ്ടത്തിൽ നിന്ന് കര കയറി വിപണി .നവംബറിലെ ഫ്യൂച്ചർ കരാറുകൾ അവസാനിക്കുന്ന ദിനമായിട്ടും ഓഹരി സൂചികകൾ നേട്ടത്തിൽ ക്ലോസ്‌ചെയ്തു. റിലയൻസ് ഇൻഡസ്ട്രീസിന്റെയും റിയാൽറ്റി, ഫാർമ ഓഹരികളുടെയും കുതിപ്പാണ് വിപണിയുടെ നേട്ടത്തിന് പിന്നിൽ .

സെൻസെക്‌സ് 454.10 പോയന്റ് നേട്ടത്തിൽ 58,795.09ലും നിഫ്റ്റി 121.30 പോയന്റ് ഉയർന്ന് 17,536.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

റിലയൻസ് ഇൻഡസ്ട്രീസ് 6.3 ശതമാനം നേട്ടത്തിൽ 2,499 നിലവാരത്തിലാണ് ക്ലോസ്‌ചെയ്തത്. ഡിവീസ് ലാബ്, ഇൻഫോസിസ്, ഐടിസി, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികളും നേട്ടമുണ്ടാക്കി. ബ്രിട്ടാനിയ, മാരുതി സുസുകി, ഐസിഐസിഐ ബാങ്ക് ഐഒസി, ഇൻഡസിൻഡ് ബാങ്ക്, തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു .ഓയിൽ ആൻഡ് ഗ്യാസ്, റിയാൽറ്റി, ഫാർമ സൂചികകൾ ഒരുശതമാനംവീതം ഉയർന്നു.

Leave A Reply
error: Content is protected !!