കാട്ടുപോത്തിന്റെ ജഡം കണ്ടെത്തി

കാട്ടുപോത്തിന്റെ ജഡം കണ്ടെത്തി

മാങ്കുളം : മാങ്കുളം പള്ളിക്കുന്ന് ഭാഗത്ത് കൃഷിയിടത്തിന് സമീപം കാട്ടുപോത്തിന്റെ ജഡം കണ്ടെത്തി. കൃഷിയിടത്തിന് സമീപത്തെ പാറക്കെട്ടിൽ നിന്നുവീണ് ചത്തതാണെന്ന് കരുതുന്നു.

സ്ഥിരം കാട്ടുപോത്ത് ശല്യമുള്ള മേഖലയാണിത്. ഒരാഴ്ച പഴക്കം ഉണ്ടാവും. ദുർഗന്ധം ആയപ്പോഴാണ് സമീപവാസികൾ ശ്രദ്ധിച്ചത്. ഏറെ നേരത്തെ തിരച്ചിലിനൊടുവിലാണ് കണ്ടെത്തിയത്. തുടർന്ന് വനംവകുപ്പിനെ അറിയിച്ചു.

Leave A Reply
error: Content is protected !!