കൊമേഴ്സ്യൽ രജിസ്‌ട്രേഷൻ ഓൺലൈൻ വഴി റദ്ദാക്കാo : സൗദി അറേബ്യ

കൊമേഴ്സ്യൽ രജിസ്‌ട്രേഷൻ ഓൺലൈൻ വഴി റദ്ദാക്കാo : സൗദി അറേബ്യ

സൗദി അറേബ്യയിൽ കൊമേഴ്സ്യൽ രജിസ്‌ട്രേഷൻ ഓൺലൈൻ വഴി റദ്ദാക്കാമെന്ന് വാണിജ്യ മന്ത്രാലയം . രാജ്യത്ത് കൊമേഴ്സ്യൽ രജിസ്‌ട്രേഷനുകൾ ഓൺലൈൻ വഴി റദ്ദാക്കാമെന്നും രജിസ്ട്രേഷൻ അവസാനിപ്പിക്കാൻ പ്രത്യേകം ഫീസോ പിഴകളോ അടക്കേണ്ടതില്ലെന്നും വാണിജ്യ മന്ത്രാലയം അറിയിച്ചു.

സി.ആർ ക്യാൻസൽ ചെയ്തതായി തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും ഓൺലൈനായി നേടാം. വ്യാപാര സ്ഥാപനങ്ങൾ തുടങ്ങുന്നതിനായി നേടുന്ന സി.ആർ അഥവാ കൊമേഴ്സ്യൽ രജിസ്ട്രേഷൻ നേരത്തെ ഓഫീസുകളിൽ നേരിട്ട് ചെന്നായിരുന്നു റദ്ദാക്കിയിരുന്നത്. എന്നാൽ പുതിയ നടപടി പ്രകാരം ഓൺലൈൻ വഴി എളുപ്പത്തിൽ ഇത് റദ്ദാക്കാം .

അതെ സമയം ഇതിന് ചില നിബന്ധനകളുണ്ട്. സി.ആറിൽ വിദേശ തൊഴിലാളികളുടെ രജിസ്ട്രേഷൻ ഉണ്ടാകാൻ പാടില്ല. റദ്ദാക്കുന്നതിന് മുമ്പായി ബ്രാഞ്ച് സ്ഥാപനങ്ങളുടേയും രജിസ്ട്രേഷൻ അവസാനിപ്പിക്കേണ്ടതാണ്. കൂടാതെ ക്യാൻസൽ ചെയ്യാനുദ്ധേശിക്കുന്ന സി.ആറിന്റെ പേരിൽ നേടിയ മറ്റു ലൈസൻസുകളും റദ്ദ് ചെയ്യണം.

അതെ സമയം ഓൺലൈൻ വഴി സാധ്യമാകാത്തവർക്ക് അതത് പ്രവശ്യകളിലെ വാണിജ്യ മന്ത്രാലയ ഓഫീസുമായി ബന്ധപ്പെട്ടാൽ ഇതിന് കഴിയും . ഇതിന് പ്രത്യേക ഫീസോ, കാലാവധി അവസാനിച്ചതിലുളള പിഴകളോ അടക്കേണ്ടതില്ല. രജിസ്ട്രേഷൻ റദ്ദാക്കിയതിന്റെ സർട്ടിഫിക്കറ്റ് മന്ത്രാലയത്തിന്റെ വെബ് സൈറ്റ് വഴി ലഭിക്കുന്നതാണ് .

Leave A Reply
error: Content is protected !!