ദത്ത് വിഷയത്തിൽ അനുപമയുടെ വിജയം കേരളത്തിന് അപമാനമോ ?

ദത്ത് വിഷയത്തിൽ അനുപമയുടെ വിജയം കേരളത്തിന് അപമാനമോ ?

ദത്ത് വിഷയത്തിൽ അനുപമയുടെ വിജയമാണ് ഇപ്പോൾ കേരള കരയിലെ ഏറ്റവും വലിയ ചർച്ച വിഷയം. എന്നാൽ ഈ ദത്ത് വിഷയത്തിൽ ഒരുപാട് തലങ്ങൾ ഉണ്ട്. സ്വന്തം കുഞ്ഞിന് വേണ്ടിയുള്ള പോരാട്ടമാണ് മാസങ്ങളായി നമ്മൾ കണ്ടത് .ഒന്ന് ചിന്തിച്ചാൽ മാതൃത്വം എന്ന തലത്തിൽ ഈ വിഷയത്തെ നോക്കി കാണുമ്പൊൾ അനുപമയുടെ പോരാട്ടം ശരിയാണ്. ആ പോരാട്ടത്തിൽ അവർ വിജയിക്കുകയും ചെയ്തു പക്ഷെ ആ വിജയത്തിന് ഒരു മറുവശമുണ്ട്. അജിത്തും, അനുപമയുടെ മാതാപിതാക്കളും , ആന്ധ്രയിലുള്ള കുഞ്ഞിന്റെ സംരക്ഷകരായ അധ്യാപക ദമ്പതികൾ അനുഭവിച്ച വിഷമങ്ങൾ എല്ലാം തന്നെ ദത്ത് വിഷയത്തിലെ മറ്റ് തലങ്ങളാണ്. കഴിഞ്ഞ ദിവസം ആയിരുന്നു കുട്ടി അനുപമയുടെത് ആണെന്ന ഔദ്യോഗിക സ്ഥിതീകരണം വന്നത്.. ഇതിൻറെ അടിസ്ഥാനത്തിൽ അടുത്ത ദിവസം തന്നെ കേസ് കോടതിയിലെത്തുകയും ചെയ്തു. തിരുവനന്തപുരത്തെ കുടുംബ കോടതി ആയിരുന്നു കേസ് പരിഗണിച്ചത്. കുഞ്ഞിനെ അതിൻറെ യഥാർത്ഥ അമ്മയുടെ ഒപ്പം വിടാനായിരുന്നു കോടതി തീരുമാനിച്ചത്. എന്നാൽ ദത്ത് വിഷയത്തിൽ അജിത്തിന് എതിരെയും അനുപമയ്‌ക്ക് എതിരെയും ഉന്നയിക്ക പെടുന്ന ഒരുപാട് ചോദ്യങ്ങൾ ഉണ്ട്.

ഇവർ രണ്ടു പേരും ഇവരെ പിന്തുണയ്ക്കുന്നവരും മലയാളി പൊതു സമൂഹത്തിന് നൽകുന്ന സന്ദേശം എന്താണ് എന്നതാണ് ഒരു പക്ഷത്തിന്റെ ചോദ്യം. അനുപമയുടെ എന്ത് വിജയമാണ് ചരിത്ര താളിൽ അടയാളപ്പെടുത്തേണ്ടത് ? ഒരു പാവം അനാഥ കുഞ്ഞിനെ ദത്തെടുത്ത് പൊന്നുപോലെ നോക്കിയവരെ തോൽപ്പിച്ചത് ആണോ? സ്വന്തം രക്ഷാകർത്താക്കളെ ജയിലിൽ കയറ്റുവാനുള്ള തിടുക്കം ആണോ വിജയം? രണ്ടു മക്കളെ ഉപേക്ഷിച്ച , മറ്റു പെൺകുട്ടികളെ വഴിയാധാരമാക്കിയ ഒരുവനെ ജീവിതത്തിലേക്ക് കൊണ്ടുവന്നത് ആണോ വിജയം? ഇതൊക്കെ ആയിരുന്നു ദത്ത് വിഷയത്തിൽ അനുപമ വിജയം കൈവരിച്ചപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഉയർന്നു വന്ന ചോദ്യങ്ങൾ. അത് മാത്രമല്ല ഒരിക്കലും അനുപമയെ അംഗീകരിക്കാൻ സാധിക്കില്ല എന്ന് പറഞ്ഞവരും നമ്മുടെ കൂട്ടത്തിലുണ്ട്. എന്നാൽ അജിത് എന്ന യുവാവിന്റെ പൂർവകാല ചരിത്രം പരിശോധിച്ചാൽ ഇനി മറ്റൊരു പെൺകുട്ടിക്ക് ഈ അവസ്ഥ വരുമോ എന്ന ആശങ്കയും നിലനിൽക്കുണ്ട്. കാരണം ആദ്യം ഒരു പെൺകുട്ടിയുടെ ജീവിതം വഴിയാധാരമാക്കി. പിന്നീട് തന്റെ സുഹൃത്തിന്റെ ഭാര്യ പ്രണയം നടിച്ച് വഴിയാധാരമാക്കി ദാ ഇപ്പോൾ അനുപമയുടെ വിഷയത്തിലും എത്തി നിൽക്കുകയാണ് അജിത് ..

ഒരു വശത്ത് അനുപമയുടെ മാതാപിതാക്കളാണ് ശരി എന്ന നിലപാടുകളും ഉയരുന്നു വന്നിരുന്നു. കാരണം ഗർഭിണിയായി എന്ന വിവരം മാതാപിതാക്കൾ അറിഞ്ഞിട്ടും മകളെ ആ മാതാപിതാക്കൾ സംരക്ഷിച്ചു. എന്നാൽ മറ്റേതെങ്കിലും മാതാപിതാക്കളായിരുന്നെങ്കിൽ അജിത്തിനോട് ഉള്ള സമീപനം എന്തായിരുന്നേനെ എന്ന ചോദ്യം ഉന്നയിപെടുന്നുണ്ട്. അതേസമയം മാതാപിതാക്കൾക്കൊപ്പം ജീവിക്കാൻ കുത്തിനെ CWC യ്ക്ക് കൈമാറാൻ നോട്ടറിയുടെ സാക്ഷ്യത്തിൽ ഒപ്പിട്ടു കൊടുത്തു. എന്നാൽ പിന്നീടാണ് കുട്ടിയെ വേണമെന്ന ആവശ്യവും ഉയർന്നു വന്നത്. സ്വന്തം മാതാപിതാക്കളെ അപമാനിച്ച് അതിക്രൂരമായി തേജോവധം ചെയ്ത് മാധ്യമങ്ങളിൽ അനുപമ പ്രത്യക്ഷപെട്ടിരുന്നു. പിന്നീട്‍ അത് കോളിളക്കം സൃഷ്ഠിച്ച ഒരു വലിയ പ്രശ്നമായി അത് മാറുകയും ചെയ്തു. പല തരത്തിലുള്ള പരിവേഷണങ്ങൾ ആയിരുന്നു അന്ന് മാധ്യമങ്ങളിൽ ഉയർന്നു വന്നത്. ഇന്നും പരിവേഷങ്ങൾക്ക് കുറവ് ഒന്നും സംഭവിച്ചിട്ടില്ല. എന്നാൽ അജിത്തിന് നൽകപ്പെടുന്ന താരപരിവേഷം പൊതു സമൂഹത്തിന് നൽകുന്ന ഈ സന്ദേശം ഭീതിജനകമല്ലേ എന്നുവരെ നമ്മൾ ചിന്തിച്ചു പോകും. കാരണം അജിത്തിന്റെ പൂർവകാല ചരിത്രം ഒരു സമൂഹത്തെ ഒന്നടങ്കം തന്നെ മുൻമിനയിൽ നിർത്തുന്നുണ്ട് അതുകൊണ്ട് തന്നെയാണ് അജിത്ത് ഇപ്പോൾ ഏറെ ചർച്ച വിഷയം ആകുന്നതും അതേസമയം ആന്ധ്രയിലുള്ള കുഞ്ഞിന്റെ സംരക്ഷകരായ അധ്യാപക ദമ്പതികൾ ഇതിനാൽ ഹൃദയം തകർന്നു ജീവിക്കുന്നു എന്നതും ദത്ത് വിഷയത്തിലെ മറ്റൊരു തലം കൂടിയാണ്. കാരണം അവരും ആ കുഞ്ഞിനെ അത്രമേൽ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്തിരുന്നു.

Video Link : https://youtu.be/jePKXsyHBxI

Leave A Reply
error: Content is protected !!