ശല്യക്കാരായ തെരുവുനായ്ക്കളെ പിടികൂടാൻ ഉടൻ ടെൻഡർ

ശല്യക്കാരായ തെരുവുനായ്ക്കളെ പിടികൂടാൻ ഉടൻ ടെൻഡർ

ആലപ്പുഴ : നഗരത്തിൽ സ്ഥിരം ശല്യക്കാരായി മാറിയ തെരുവുനായ്ക്കളെ പിടികൂടാൻ ടെൻഡർ ക്ഷണിക്കാൻ കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ ധാരണയായി. നഗരത്തിൽ അടുത്തിടെ തെരുവുനായ്ക്കളുടെ ആക്രമണത്തിൽ ഒട്ടേറെപ്പേർക്കു പരിക്കേറ്റിരുന്നു.

ജന്തുക്ഷേമബോർഡ് നിഷ്കർഷിക്കുന്ന യോഗ്യതകളുള്ള സംഘടനകൾക്ക് ടെൻഡർ നൽകും. ഇവർ പിടിക്കുന്ന നായ്ക്കളെ പാർപ്പിക്കാൻ മൃഗസംരക്ഷണവകുപ്പ് ഷെൽറ്റർ സംവിധാനം ഒരുക്കും. പേവിഷബാധ സംശയിക്കുന്ന നായ്ക്കളെ കാലതാമസം കൂടാതെ പിടികൂടും. കുടുംബശ്രീയുടെയോ, പരിചയസമ്പന്നരായ നായപിടുത്തക്കാരുടെയോ സഹായത്തോടെ പിടിക്കുന്ന ഇവയെ കണിച്ചുകുളങ്ങരയിലെ കേന്ദ്രത്തിലേക്കു മാറ്റും.

Leave A Reply
error: Content is protected !!