കാട്ടുപന്നിഭീതിയിൽ തിരുവൻവണ്ടൂരും മുളക്കുഴയും

കാട്ടുപന്നിഭീതിയിൽ തിരുവൻവണ്ടൂരും മുളക്കുഴയും

ചെങ്ങന്നൂർ : ഇടവേളയ്ക്കുശേഷം ചെങ്ങന്നൂരിലെ ഗ്രാമീണ മേഖലകളിൽ കാട്ടുപന്നിഭീതിയുയരുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ തിരുവൻവണ്ടൂർ, മുളക്കുഴ പഞ്ചായത്തുകളിലാണു കാട്ടുപന്നിയുടെ ആക്രമണവും സാന്നിധ്യവുമുണ്ടായത്. രണ്ടുമാസം മുൻപു മുളക്കുഴയിലെ മൂന്ന്‌ വാർഡുകളിൽ വ്യാപകമായി പന്നികൾ കൃഷി നശിപ്പിക്കുകയും വയോധികയെ അടക്കം ആക്രമിക്കുകയും ചെയ്തിരുന്നു.

തിരുവൻവണ്ടൂർ പഞ്ചായത്ത് അഞ്ചാം വാർഡിൽ വീടിന്റെ പിൻവശത്തെ മതിൽ പന്നികൾ തകർത്തു. നിലവിൽ പ്രദേശത്ത് കാട്ടുപന്നി ഭീഷണി നിലനിൽക്കുന്നതായി നാട്ടുകാർ പറയുന്നു. പുരയിടങ്ങളിൽ ഇവയുടെ കാൽപ്പാടുകൾ കണ്ടെത്തിയിരുന്നു. സംശയം തോന്നി പടമെടുത്ത് വനം വകുപ്പിനു അയച്ചുകൊടുത്തപ്പോഴും പന്നിയാണെന്ന മറുപടിയാണു ലഭിച്ചത്.

Leave A Reply
error: Content is protected !!