കെ കെ രമയുടെ ചോദ്യങ്ങൾക്ക് മുന്നിൽ തേഞ്ഞൊട്ടി സിപിഎം

കെ കെ രമയുടെ ചോദ്യങ്ങൾക്ക് മുന്നിൽ തേഞ്ഞൊട്ടി സിപിഎം

അനുപമയുടെ കുഞ്ഞിനെ ദത്ത് നൽകിയ വിഷയത്തിൽ സിപിഎം സംസാരിക്കുമ്പോൾ നോക്കിയും കണ്ടും വേണം സംസാരിക്കാൻ എന്ന് കെ കെ രമ എം എൽ എ . കാര്യങ്ങളെ കൃത്യമായി പഠിച്ചു വേണം സിപിഐഎം പൊതുസമൂഹത്തോട് സംസാരിക്കാനെന്ന് ആണ് കെ കെ രമ പറഞ്ഞത് . എന്താണ് ശിശിക്ഷേമ സമിതി ചെയ്തതെന്നും എപ്പോഴാണ് പരാതി കൊടുത്തതെന്നും പഠിച്ചിട്ടു വേണമായിരുന്നു ആനാവൂര്‍ നാഗപ്പനെ പോലുള്ള ആളുകള്‍ മറുപടി പറയാനെന്നും ഇത്തരത്തില്‍ യാഥാസ്തികന്മാരായ നേതാക്കള്‍ സിപിഐഎമ്മിലിരിക്കുമ്പോള്‍ എങ്ങനെയാണ് പാര്‍ട്ടി നന്നാവുകയെന്നും രമ ചോദിക്കുന്നു .

സദാചാരത്തെ സംബന്ധിച്ച് എന്തെല്ലാമാണ് സിപിഐഎം സംസാരിച്ചുകൊണ്ടിരിക്കുന്നത്. എങ്ങനെയാണ് പുരോഗമന പ്രസ്ഥാനത്തിന്റെ മേലങ്കി അണിയാന്‍ സാധിക്കുന്നത് .ഒരു വ്യക്തിയുടെ സ്വകാര്യതയിലേക്ക് കടന്നുകയറി മോശമായ പരാമര്‍ശങ്ങള്‍ നടത്തുന്നത് കാണുമ്പോള്‍ പാർട്ടിയോട് സഹതാപം തോന്നുകയാണെന്നും കെകെ രമ പറഞ്ഞു.ദത്ത് വിവാദത്തില്‍ ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജൂ ഖാന് പിന്തുണയുമായി സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് കെ കെ രമയുടെ പ്രതികരണം.

ഷിജു ഖാനെതിരെ യാതൊരു നടപടിയും ഇപ്പോൾ എടുക്കില്ലെന്നും ദത്ത് വിവാദത്തില്‍ ഷിജൂഖാന്റെ പേരില്‍ പിഴവുണ്ടെന്ന് ഇത് വരെ തെളിഞ്ഞിട്ടില്ലെന്നുമായിരുന്നു ആനാവൂര്‍ നാഗപ്പന്റെ വാദം. വകുപ്പ് തല അന്വേഷണ റിപ്പോര്‍ട്ട് രഹസ്യരേഖയല്ല. അത് പുറത്ത് വരട്ടെയെന്നും എല്ലാ കാര്യവും പറയാന്‍ ഷിജൂഖാനും പരിമിതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.ആരോപണത്തിന്റെ പിന്നാലെ പോകുന്നത് സിപിഐഎമ്മിന്റെ ജോലിയല്ല. എന്നാല്‍ വീഴ്ച്ച സംഭവിച്ചെന്ന് കണ്ടാല്‍ പാര്‍ട്ടി പരിശോധിക്കും. ശിശുക്ഷേമ സമിതിക്ക് ലൈസന്‍സില്ല എന്നത് തെറ്റായ വാര്‍ത്തയാണെന്നും എല്ലാം ആനാവൂർ നാഗപ്പൻ വ്യക്തമാക്കിയിട്ടുണ്ട്. ആരെങ്കിലും സമരം ചെയ്തെന്ന് വിചാരിച്ച് ഒരാള്‍ക്കെതിരെ നടപടി എടുക്കാന്‍ സാധിക്കില്ല. പ്രതിഷേധം നടത്താനും അഭിപ്രായം പറയാനും അനുപമയ്ക്ക് അവകാശമുണ്ടെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. പക്ഷെ ആനാവൂർ നാഗപ്പൻ പോലുള്ളവർ എത്രയൊക്കെ പറഞ്ഞാലും നിങ്ങൾക്കും നിങ്ങളുടെ സർക്കാരിനും നാണമില്ലേ എന്നുള്ള കാര്യം വ്യക്തമാണ്. യാതൊരു വിധ ഉളുപ്പും ഇല്ലാതെ തെറ്റ് ചെയ്യുകയും തെറ്റ് ചെയ്തവരെ ശിക്ഷിക്കുകയൂം ആണ് നിങ്ങളുടെ പാർട്ടി ഇപ്പോൾ.

കെ കെ രമയുടെ ചോദ്യങ്ങൾക്ക് മുന്നിൽ ഉത്തരം പറയാനില്ലാതെ തന്നെ നിങ്ങള്ക്ക് നിൽക്കേണ്ടി വരും. അത്രക്കും അധപതിച്ചിരിക്കുന്നു സിപിഐഎം ഇന്ന്. ഏതൊക്കെ രീതിയിൽ ആ അമ്മയെ അവഹേളിക്കാൻ പറ്റുമോ അതെല്ലാം സിപിഎം പരീക്ഷിച്ചു നോക്കിയിട്ടുണ്ട്. ഒന്നിന് മുന്നിലും തളരാതെ നിന്ന് പൊരുതിയാണ് അമ്മക്ക് കുഞ്ഞിനെ തിരിച്ച് കിട്ടിയത്. എന്നിട്ടും സിപിഎം ഇപ്പോഴും ന്യായീകരണങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്. ഷിജു ഖാനെതിരെ നടപടിയെടുക്കണം എന്ന് ആവശ്യപെടുന്നവരെയെല്ലാം അടിച്ചമർത്തുകയാണ് സിപിഎമ്മുകാർ. ഇനിയും നാണം കെട്ട ന്യായങ്ങൾ പറയാൻ നിൽക്കാതെ രാജി വച്ച് ഇറങ്ങി പോകണം മി. ഷിജു ഖാൻ’ എന്നാണ് ബെന്യാമിൻ ഫേസ്‌ബുക്കിൽ കുറിച്ചത്. ഇതിനെതിരെയും സൈബർ സഖാക്കൾ രംഗത്ത് വന്നിരുന്നു.

Video Link : https://youtu.be/GlUaoqLJ9v8

Leave A Reply
error: Content is protected !!