ഫ്ലാറ്റിൽ നായയെ വളർത്തുന്നതു സംബന്ധിച്ച തർക്കം കൊലപാതക ശ്രമത്തിലെത്തി; മൂന്നുപേർ അറസ്റ്റിൽ

ഫ്ലാറ്റിൽ നായയെ വളർത്തുന്നതു സംബന്ധിച്ച തർക്കം കൊലപാതക ശ്രമത്തിലെത്തി; മൂന്നുപേർ അറസ്റ്റിൽ

കൊട്ടിയം : ഫ്ലാറ്റിൽ നായയെ വളർത്തുന്നതു സംബന്ധിച്ചുണ്ടായ തർക്കം കൊലപാതകശ്രമത്തിൽ കലാശിച്ചു. യുവാവിെൻറ കൈ അടിച്ചൊടിച്ചതിനെത്തുടർന്ന് സഹോദരൻ ഇടികട്ടകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ രണ്ടുപേരെ ഇരവിപുരം പോലീസ് അറസ്റ്റ് ചെയ്തു. ബനറ്റ് ഫ്ലാറ്റിൽ നായയെ വളർത്തുന്നതുസംബന്ധിച്ച തർക്കമാണ് അടിപിടിയിൽ കലാശിച്ചത്.

ധവളക്കുഴി സുനാമി ഫ്ലാറ്റിൽ താമസിക്കുന്ന ബെനറ്റ് (സാജൻ-27), അടുത്ത ഫ്ലാറ്റിൽ താമസിക്കുന്ന അനസ്, ഇയാളുടെ സഹോദരൻ ഇജാസ് എന്നിവരാണ് അറസ്റ്റിലായത്. നായയുമായി പുറത്തേക്കെത്തിയപ്പോൾ സമീപത്തെ ഫ്ലാറ്റിൽ താമസിക്കുന്ന അനസുമായി തർക്കമുണ്ടായി. ബനറ്റിന്റെ കൈവശമുണ്ടായിരുന്ന, നായയെ കെട്ടുന്ന ചങ്ങലകൊണ്ട് അനസിെൻറ കൈ അടിച്ചൊടിച്ചു. ഇതു കണ്ടുവന്ന അനസിെൻറ സഹോദരൻ ഇജാസ് കൈയിലിരുന്ന ഇടികട്ടകൊണ്ട് ബെനറ്റിെൻറ തലയ്ക്കടിക്കുകയായിരുന്നെന്ന് പോലീസ് പറയുന്നു. പോലീസ് സ്ഥലത്തെത്തിയാണ് ഇരുകൂട്ടരെയും ആശുപത്രിയിലെത്തിച്ചത്. പോലീസ് നിരീക്ഷണത്തിലിരുന്ന ഇരുവരും ആശുപത്രി വിട്ടതോടെയായിരുന്നു അറസ്റ്റ്.

Leave A Reply
error: Content is protected !!