ഗതാഗത പിഴ ; 50% ഇളവ് പ്രഖ്യാപിച്ച് ഉമ്മുൽ ഖുവൈൻ

ഗതാഗത പിഴ ; 50% ഇളവ് പ്രഖ്യാപിച്ച് ഉമ്മുൽ ഖുവൈൻ

ഉമ്മുൽഖുവൈൻ :∙ യുഎഇ സുവർണ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് ഗതാഗത പിഴയിൽ 50% ഇളവ് പ്രഖ്യാപിച്ച് ഉമ്മുൽ ഖുവൈൻ പൊലീസ്.നവംബർ ഒന്നിനു മുൻപുള്ള പിഴകൾ ഡിസംബർ 1 മുതൽ ജനുവരി 6 വരെ അടയ്ക്കുന്നവർക്കാണ് ഇളവ്.

അതെ സമയം ഈ കാലയളവിലെ ബ്ലാക് പോയിന്റുകളും റദ്ദാക്കും. ഉമ്മുൽഖുവൈൻ എമിറേറ്റിൽ രേഖപ്പെടുത്തിയ ഗതാഗത നിയമലംഘന പിഴകൾക്ക് മാത്രമാണ് ഇളവ്. അശ്രദ്ധയോടെ വാഹനമോടിച്ച് ജീവൻ അപകടത്തിലാക്കുക, അനുമതിയില്ലാതെ വാഹനത്തിന്റെ എൻജിനിലോ ചേസിസിലോ മാറ്റം വരുത്തുക തുടങ്ങി ഗുരുതര കുറ്റകൃത്യങ്ങൾക്കുള്ള പിഴയെ ഇതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

ആഭ്യന്തര മന്ത്രാലയത്തിന്റെയോ ഉമ്മുൽഖുവൈൻ പൊലീസിന്റെയോ സ്മാർട് ആപ്പ്, പൊലീസ് സ്റ്റേഷൻ, വെബ്സൈറ്റ്, സഹൽ ഇലക്ട്രോണിക് പേയ്മന്റ് മെഷീൻ, എന്നിവിടങ്ങളിൽ പണമടയ്ക്കാം.

Leave A Reply
error: Content is protected !!