വിവാഹവാഗ്ദാനം നല്‍കി യുവതിയെ ഒരുവര്‍ഷത്തിലേറെ പീഡിപ്പിച്ചു; 27-കാരന്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയെ ഒരുവര്‍ഷത്തിലേറെ പീഡിപ്പിച്ചു; 27-കാരന്‍ പിടിയില്‍

അഞ്ചാലുംമൂട്: വിവാഹവാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച കേസില്‍ യുവാവിനെ അഞ്ചാലുംമൂട് പോലീസ് പിടികൂടി. കുഴിമതിക്കാട് സ്വദേശി റോഷിത്തിനെ(27)യാണ് അഞ്ചാലുംമൂട് പോലീസ് പിടികൂടിയത്. തൃക്കടവൂര്‍ സ്വദേശിനിയായ യുവതിയെ ഒരുവര്‍ഷത്തിലേറെയായി ഇയാള്‍ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിക്കുകയായിരുന്നു.

തെന്മലയിലെ ലോഡ്ജില്‍ ഉള്‍പ്പെടെ യുവതിയെ എത്തിച്ച് പീഡിപ്പിച്ചതായാണ് പരാതി. യുവാവ് മറ്റൊരു യുവതിയെ വിവാഹം ചെയ്യാന്‍ തയ്യാറെടുത്തതോടെയാണ് പീഡനത്തിനിരയായ യുവതി അഞ്ചാലുംമൂട് പോലീസില്‍ പരാതി നല്‍കിയത്.

Leave A Reply
error: Content is protected !!