ക്യാമറ സ്ഥാപിച്ചില്ല; പത്തേക്കർ-ഡാം റോഡിലും മാലിന്യമിടുന്നു

ക്യാമറ സ്ഥാപിച്ചില്ല; പത്തേക്കർ-ഡാം റോഡിലും മാലിന്യമിടുന്നു

തെന്മല : പത്തേക്കർ-ഡാം റോഡിൽ ക്യാമറ സ്ഥാപിക്കാനുള്ള പദ്ധതി ഉപേക്ഷിച്ചതോടെ മാലിന്യംതള്ളൽ തകൃതി. പാതയോരത്ത് പലയിടത്തും ചാക്കുകളിലാക്കി മാലിന്യം വൻതോതിൽ തള്ളിയിട്ടുണ്ട്. രാത്രിയും പകലും പാതയോരത്ത് കാട്ടുപന്നിയും തെരുവുനായ്ക്കളും മാലിന്യം ഭക്ഷിക്കാനെത്തുന്നു. അതിനാൽ കാൽനടയാത്രികർ ഭീഷണിലാണ്.

മഴയിൽ കുതിർന്ന മാലിന്യം പ്രദേശത്ത് ദുർഗന്ധം പരത്തുകയാണ്. വർഷങ്ങളായി പ്രദേശത്ത് ഇതേ അവസ്ഥതന്നെയാണ്. വിനോദസഞ്ചാരികൾ ഉൾപ്പെടെ വിശ്രമിക്കാനിറങ്ങുന്ന ഭാഗംകൂടിയാണ്. അതിനാൽ ഒന്നരവർഷംമുൻപ് ഉപേക്ഷിച്ച പദ്ധതി പൂർത്തിയാക്കണമെന്ന ആവശ്യം ശക്തമാണ്.

Leave A Reply
error: Content is protected !!