തടവുകാർ വിധി കേൾക്കാൻ കോടതിയിലെത്തേണ്ട ; ഓൺലൈൻ സംവിധാനമൊരുക്കി കുവൈത്ത്

തടവുകാർ വിധി കേൾക്കാൻ കോടതിയിലെത്തേണ്ട ; ഓൺലൈൻ സംവിധാനമൊരുക്കി കുവൈത്ത്

കുവൈത്ത് സിറ്റി : രാജ്യത്ത് കേസിന്റെ വിധി കേൾക്കാൻ തടവുകാർ ഇനി കോടതി മുറിയിൽ എത്തേണ്ടതില്ല .പകരം ജയിലുകളിൽ ‌ പ്രത്യേകം സജ്ജമാക്കുന്ന മുറിയിൽ ഓൺലൈൻ വഴി വിധി‌ പ്രസ്താവം കേട്ടാൽ മതിയാകും.

ഇതിനായുള്ള പദ്ധതി ആഭ്യന്തര മന്ത്രാലയത്തിൽ കറക്​ഷനൽ ഇൻസ്റ്റിറ്റ്യൂഷൻ ആൻഡ് സെന്റൻസസ് എൻഫോഴ്സ്മെൻറ് വകുപ്പ് തയാറാക്കി. സെൻട്രൽ ജയിലിനകത്ത് ‌സ്ക്രീൻ സംവിധാനത്തോടെ പ്രത്യേക മുറി തയാറാക്കും.

കേസിൽ കോടതിയിൽ ഹാജരാകേണ്ട പ്രതികൾ ഈ മുറിയിൽ ഹാജരായാൽ മതി . ഓഡിയോ വിഷൽ സംവിധാനത്തിൽ കോടതിയിൽ നിന്നുള്ള വിധിപ്രസ്താവം ജയിലിലെ ഈ മുറിക്കകത്ത് പ്രതിക്ക് കേൾക്കാൻ സാധിക്കും .അതെ സമയം പ്രതിയെ കുറ്റവിമുക്തനാക്കുകയാണെങ്കിൽ ‌പിഴ ഈടാക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ നിർവഹിക്കുന്നതിന് കോടതി ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തും. അദ്ദേഹം നടപടികൾ പൂർത്തീകരിക്കുന്നതോടെ പ്രതിയുടെ മോചനം നടക്കും .

Leave A Reply
error: Content is protected !!