കുഴിയും വെള്ളക്കെട്ടും; കോടതി റോഡിൽ ഗതാഗതക്കുരുക്ക്

കുഴിയും വെള്ളക്കെട്ടും; കോടതി റോഡിൽ ഗതാഗതക്കുരുക്ക്

പരവൂർ : െറയിൽവേ സ്റ്റേഷനുസമീപം ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിക്കു മുന്നിലൂടെയുള്ള റോഡ് കുണ്ടുംകുഴിയുമായി കിടക്കുന്നത് ഗതാഗതം ദുഷ്കരമാക്കുന്നു. റോഡ് ടാർ ചെയ്യാത്തതിനാൽ വലിയ കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്. അഭിഭാഷകരും കോടതി ജീവനക്കാരും കക്ഷികളും മഴക്കാലത്ത് നടന്നുപോകാൻപോലും പ്രയാസപ്പെടുകയാണ്‌. നഗരത്തിൽനിന്ന്‌ കുറുമണ്ടൽ വാർഡിലേക്ക് പോകാനുളള എളുപ്പവഴിയാണിത്.

മഴവെള്ളം കെട്ടിനിൽക്കുന്നതിനാൽ ഇരുചക്രവാഹനങ്ങൾക്കുപോലും ഇതുവഴി പോകാനാവില്ല. ചിലയിടങ്ങളിൽ ചെളിക്കുളമാണ്. കോടതിയിലേക്ക് വരുന്നവർക്ക് വാഹനം റോഡരികിൽ നിർത്തിയിടേണ്ടിവരുന്നു.

Leave A Reply
error: Content is protected !!