ഗൗതം ഗംഭീറിന് വധ ഭീഷണി സന്ദേശം അയച്ചത് പാക് വിദ്യാർത്ഥി

ഗൗതം ഗംഭീറിന് വധ ഭീഷണി സന്ദേശം അയച്ചത് പാക് വിദ്യാർത്ഥി

ഗൗതം ഗംഭീറിന് ഇ-മെയിലിലൂടെ വധഭീഷണി സന്ദേശം അയച്ചത് പാകിസ്താനിലെ കോളജ് വിദ്യാർത്ഥി. ഡൽഹി പൊലീസ് സൈബർ സെല്ലിനെ ഉദ്ധരിച്ച് പ്രമുഖ ദേശീയ മാധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച്ച രാത്രിയാണ് ഗംഭീറിന് ഇ-മെയിലിൽ വധഭീഷണി വന്നത്. പിന്നാലെ ഗംഭീറിന്റെ രാജേന്ദ്ര നഗറിലെ വീട്ടില്‍ ഡല്‍ഹി പൊലീസ് സുരക്ഷ ശക്തിപ്പെടുത്തിയിരുന്നു. ഐ.എസ് ഭീകരരുടെ വധഭീഷണിയെന്നായിരുന്നു ഗംഭീര്‍ പരാതിപ്പെട്ടത് .

‘പാകിസ്താനിലെ കറാച്ചിയിൽ നിന്നാണ് ഇമെയിൽ സന്ദേശം എത്തിയത് . ഷഹീദ് ഹമീദി എന്നയാളാണ് ഇമെയിൽ ക്രിയേറ്റ് ചെയ്തിരിക്കുന്നത്. ഇദ്ദേഹത്തിന് 20-25 വയസ് പ്രായമുണ്ടാകും. കറാച്ചിയിലെ സിന്ധ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥിയാണ്’-ഡൽഹി പൊലീസിനെ ഉദ്ധരിച്ച് പ്രമുഖ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. ഞങ്ങൾ നിന്നെയും കുടുംബത്തെയും വധിക്കാൻ പോകുന്നുവെന്നായിരുന്നു ഇമെയിൽ സന്ദേശം. അതേസമയം ഭീഷണിക്ക് പിന്നിൽ എന്ത് താൽപര്യമാണെന്ന് വ്യക്തമായിട്ടില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത് .

ഞങ്ങള്‍ നിങ്ങളെ കൊല്ലണമെന്ന ഉദ്ദേശത്തില്‍ തന്നെയാണുണ്ടായിരുന്നത്. പക്ഷേ ഇന്നലെ നിങ്ങള്‍ രക്ഷപ്പെട്ടുവെന്നാണ് സന്ദേശത്തിൽ പരാമർശിക്കുന്നത് . നിങ്ങള്‍ കുടുംബത്തേയും ജീവിതത്തേയും ഇഷ്ടപ്പെടുന്നുവെങ്കില്‍ രാഷ്ട്രീയത്തില്‍ നിന്നും കശ്മീര്‍ പ്രശ്നങ്ങളില്‍ നിന്നും അകന്നു നില്‍ക്കുക എന്നും ഭീഷണി സന്ദേശത്തിലുണ്ടായിരുന്നു. ഗൗതം ഗംഭീറിന്‍റെ ഡല്‍ഹിയിലെ വസതിയുടെ പുറത്ത് നിന്നുള്ള വീഡിയോ ദൃശ്യങ്ങള്‍ അടക്കം സന്ദേശത്തിലുണ്ടായിരുന്നു.ഗംഭീറിന്റെ ഔദ്യോഗിക ഇ മെയിലിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്.

Leave A Reply
error: Content is protected !!