മഴക്കെടുതിയിൽ നശിച്ചത്: 39.75 ഹെക്ടറിലെ കൃഷി

മഴക്കെടുതിയിൽ നശിച്ചത്: 39.75 ഹെക്ടറിലെ കൃഷി

ശൂരനാട് : കഴിഞ്ഞദിവസങ്ങളിലെ ശക്തമായ മഴയിൽ ശൂരനാട്, പോരുവഴി പഞ്ചായത്തുകളിൽ വിവിധ പാടശേഖരങ്ങളിലായി നശിച്ചത് 39.75 ഹെക്ടർ കൃഷി. 87 ലക്ഷം രൂപയുടെ നഷ്ടം കർഷകർക്കുണ്ടായതായി കൃഷിവകുപ്പ് നടത്തിയ പ്രാഥമിക പരിശോധനയിൽ കണ്ടെത്തി. നെല്ല്, വാഴ, മരച്ചീനി, പച്ചക്കറി എന്നിവ ഉൾപ്പെടെ നശിച്ചു. കഴിഞ്ഞമാസമാണ് മിക്ക പാടശേഖരങ്ങളിലും നെൽക്കൃഷി ആരംഭിച്ചത്. തുടർന്നുണ്ടായ കനത്തമഴയിൽ വിത്തും ഞാറ്റടിയും നശിച്ചു.

ശൂരനാട് വടക്ക് ആനയടി, കൊച്ചുപുഞ്ച, കൂരിക്കുഴി, വിരിപ്പോലി, ഓണമ്പിള്ളി, നെടിയപാടം, താഴെ മുണ്ടകൻ, ശൂരനാട് തെക്ക് പന്തിരാമ്പള്ളി, കുമരൻചിറ, പോരുവഴി മലനട, വെൺകുളം, വീട്ടിനാൽ ഏലാകളിലാണ് വ്യാപകകൃഷിനാശമുണ്ടായത്.

Leave A Reply
error: Content is protected !!