കോവിഡ് കേന്ദ്രത്തിൽനിന്ന് കാണാതായ ഉപകരണങ്ങൾ സ്‌കൂൾ വളപ്പിൽ

കോവിഡ് കേന്ദ്രത്തിൽനിന്ന് കാണാതായ ഉപകരണങ്ങൾ സ്‌കൂൾ വളപ്പിൽ

വിളവൂർക്കൽ : കോവിഡ് കെയർ സെന്ററിൽനിന്ന് കാണാതായ ഉപകരണങ്ങളിൽ രണ്ട് ടി.വി.യും ഒരു ഇൻഡക്ഷൻ കുക്കറും സ്കൂൾ വളപ്പിൽ കണ്ടെത്തി.ഇവ സൂക്ഷിച്ചിരുന്ന വിളവൂർക്കൽ സർക്കാർ ഹയർ സെക്കൻഡറി സ്കൂളിന്റെ പിന്നിൽ മതിലിനടുത്ത് ചാക്കിനുള്ളിലാക്കിയ നിലയിലാണ് കാണപ്പെട്ടത്.

അൻപതുപേർക്ക് കിടക്കാൻ സൗകര്യമുള്ള ഡി.സി.സി. സെപ്റ്റംബറിൽ പ്രവർത്തനം നിർത്തി. തുടർന്ന് കേന്ദ്രത്തിലെ ഉപകരണങ്ങൾ സ്കൂളിലെ ഒരു മുറിയിലാക്കി പൂട്ടി.ഇതിന്റെ താക്കോൽ പഞ്ചായത്ത് അധികൃതർ മെഡിക്കൽ ഓഫീസറെ ഏൽപ്പിച്ചു. കഴിഞ്ഞ ദിവസം പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ സ്കൂളിലുള്ള രണ്ടാമത്തെ താക്കോൽ ഉപയോഗിച്ച് മുറി തുറന്നപ്പോഴാണ് ടി.വി.യും ഇൻഡക്ഷൻ കുക്കറും കാണാനില്ലെന്ന വിവരം പുറത്തറിഞ്ഞത്.

Leave A Reply
error: Content is protected !!