വർക്കല അഗ്നിരക്ഷാനിലയത്തിന് ഫസ്റ്റ് റെസ്‌പോൺസ് വാഹനം

വർക്കല അഗ്നിരക്ഷാനിലയത്തിന് ഫസ്റ്റ് റെസ്‌പോൺസ് വാഹനം

വർക്കല : വർക്കല അഗ്നിരക്ഷാനിലയത്തിന് പുതിയ ഫസ്റ്റ് റെസ്‌പോൺസ് വാഹനം അനുവദിച്ചു. ടൂറിസം കേന്ദ്രമായ വർക്കലയിലെ റിസോർട്ട് മേഖലയിൽ അഗ്നിരക്ഷാസേനയുടെ വലിയ വാഹനങ്ങൾ എത്താൻ കഴിയാത്ത സാഹചര്യത്തിൽ പുതിയ വാഹനം അടിയന്തര ഘട്ടങ്ങളിൽ സഹായകമാകും. തീപ്പിടിത്തമോ അപകടമോ സംഭവിച്ചാൽ അഗ്നിരക്ഷാസേനയുടെ വലിയ വാഹനം കടന്നുപോകാൻ സാധിക്കാത്തത് മുമ്പ് അപകടത്തിന്റെ വ്യാപ്തി വർധിപ്പിച്ചിരുന്നു.

പുതിയ വാഹനം അതിനു പരിഹാരമാകുമെന്ന് ഫ്ളാഗ് ഓഫ് നിർവഹിച്ച വി.ജോയി എം.എൽ.എ. പറഞ്ഞു. ഹൈഡ്രോളിക് കട്ടർ, വാട്ടർ പമ്പ്, സ്പ്രഡർ, ഫോം ആൻഡ് ഫോഗ് പമ്പ്, ചെയിൻ കട്ടർ എന്നീ ആധുനിക സംവിധാനങ്ങൾ ഈ വാഹനത്തിൽ സജ്ജീകരിച്ചിട്ടുണ്ട്.

Leave A Reply
error: Content is protected !!