ഡൽഹിയിൽ വിഷവാതകം ചോർന്നു ; അഞ്ചുപേർ ആശുപത്രിയിൽ

ഡൽഹിയിൽ വിഷവാതകം ചോർന്നു ; അഞ്ചുപേർ ആശുപത്രിയിൽ

ന്യൂഡൽഹി: വിഷവാതക ചോർച്ചയിൽ വലഞ്ഞ് ഡൽഹി നിവാസികൾ . ആർ.കെ പുരത്തിനടുത്തെ ഏക്ത വിഹാറിനടുത്താണ് വാതകം ചോർന്നത് . വിഷവാതകം മൂലം കണ്ണിന് അസ്വസ്ഥത അനുഭവപ്പെട്ട അഞ്ചുപേരെ ആശപത്രിയിൽ പ്രവേശിപ്പിച്ചു.

കഴിഞ്ഞ രാത്രിയിലാണ് സംഭവം . എന്നാൽ എങ്ങനെയാണ് വിഷവാതകം ചോർന്നതെന്നോ, എവിടെ നിന്നാണെന്നോ ഇതുവരെ വ്യക്തമായിട്ടില്ല. സംഭവ സ്ഥലത്ത് ആംബുലൻസും അഗ്നിരക്ഷ ടെൻററുകളുമായി ഡൽഹി ഡിസാസ്റ്റർ മാനേജ്മെൻറ് അതോറിറ്റി എത്തിച്ചേർന്നെങ്കിലും വിഷവാതകത്തിൻറെ ഉറവിടം കണ്ടെത്താനായില്ല.

ഏക്താ വിഹാർ പരിസരത്തെ ഗ്യാസ് സിലിണ്ടറുകളിൽ നിന്നും തീപടർന്നില്ലെന്നും നിലവിലെ സ്ഥിതി നിയന്ത്രണ വിധേയമാണെന്നും എല്ലാ സുരക്ഷാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

Leave A Reply
error: Content is protected !!