ഫോൺ ചോർത്തി ബാങ്കിൽ നിന്നും പണം തട്ടി ; 12 പേർ അറസ്റ്റിൽ

ഫോൺ ചോർത്തി ബാങ്കിൽ നിന്നും പണം തട്ടി ; 12 പേർ അറസ്റ്റിൽ

ന്യൂഡൽഹി: ഫോൺ വിവരങ്ങൾ ചോർത്തി ബാങ്കിൽ നിന്നും പണം തട്ടിയ 12 അംഗ സംഘം പിടിയിൽ .  ഡൽഹി പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. പിടിയിലായ പ്രതികൾ ആയിരത്തോളം കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി .ജാർഖണ്ഡ് ജംതര സ്വദേശികളാണ് പിടിയിലായവരെല്ലാം. ബംഗ്ലൂർ, വെസ്റ്റ് ബംഗ്ലാൾ എന്നിവിടങ്ങളിൽ നിന്നായാണ് പന്ത്രണ്ട് പേർ അറസ്റ്റിലായി .

വ്യാജ വെബ്സൈറ്റുകളിലൂടെയും മാൽവെയറുകളിലൂടെയുമാണ് പ്രതികൾ തട്ടിപ്പ് നടത്തിയതെന്ന് സൈബർസെൽ ഡെപ്യൂട്ടി കമ്മീഷ്ണർ അറിയിച്ചു. മാൽവെയറുകൾ തങ്ങളുടെ ഫോണുകളിൽ ഇൻസ്റ്റാൾ ചെയ്യുകയും ഇതിനിടെ ബാങ്കിങ് വിവരങ്ങൾ ചോർത്തുകയുമായിരുന്നു രീതി. ഈ വിവരങ്ങൾ ഉപയോഗിച്ച് ഇരകളുടെ ഫോണിൽ നിന്ന് ഒ.ടി.പിയടക്കമുള്ള വിവരങ്ങൾ ചോർത്തിയാണ് തട്ടിപ്പ് നടത്തിയിരുന്നത് .

27.10 ലക്ഷം രൂപ നഷ്ടപ്പെട്ട വ്യക്തി പൊലീസിൽ പരാതി നൽകിയ ശേഷമാണ് സംഭവം പുറം ലോകമറിഞ്ഞതെന്നും പൊലീസ് അറിയിച്ചു.

Leave A Reply
error: Content is protected !!