ഭക്ഷണത്തിൽ മതം കലർത്താൻ നോക്കണ്ട സംഘപരിവാറേ അത് കേരളത്തിൽ വിലപ്പോകില്ല

ഭക്ഷണത്തിൽ മതം കലർത്താൻ നോക്കണ്ട സംഘപരിവാറേ അത് കേരളത്തിൽ വിലപ്പോകില്ല

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സംസ്ഥാനത്തെ ഏറ്റവും വലിയ ചർച്ച വിഷയമാണ് ഹലാൽ വിവാദം. വർത്തമാന കാലത്ത് തൊട്ടാൽ പൊള്ളുന്ന ഒരു വിഷയം അത് മതമാണ് . മത കേന്ദ്രികൃതമായ വിവാദങ്ങളാണ് ഇപ്പോൾ ഉടലെടുത്തിരിക്കുന്നത്. വിഷയം മതമാണെകിൽ അതിൽ സംഘ പരിവാറിന്റെ കൈയൊപ്പ് പതിഞ്ഞിരിക്കും എന്നതിൽ യാതൊരു സംശയവും വേണ്ട. ഒരു തരത്തിൽ പറഞ്ഞാൽ എന്തിലും ഏതിലും മതം കണ്ടത്തി വർഗീയത പരത്തുന്ന ഗൂഢ ശ്രമമാണ് ഇപ്പോൾ നടത്തി കൊണ്ടിരിക്കുന്നത്. എന്നാൽ ഭക്ഷണത്തില്‍ മതം കലര്‍ത്തുന്ന സംഘപരിവാര്‍ രാഷ്ട്രീയത്തിന് താക്കീതായി ഇപ്പോൾ രംഗത് എത്തിയിരിക്കുകയാണ് ഡി.വൈ.എഫ്‌.ഐയുടെ ഫുഡ് സ്ട്രീറ്റ്. ഭക്ഷണത്തില്‍ മതം കലര്‍ത്തേണ്ട എന്ന മുദ്രാവാക്യമുയര്‍ത്തി എല്ലാ ജില്ലാ കേന്ദ്രങ്ങളിലുമാണ് ഡിവൈഎഫ്‌ഐ ഫുഡ് സ്ട്രീറ്റ് സംഘടിപ്പിച്ചത്. ഒരു തരത്തിൽ പറഞ്ഞാൽ മതം കലർത്തി രാഷ്ട്രീയം പറയുന്ന സംഘപരിവാറിനുള്ള താകീത് തന്നെയാണിത്. പിന്നെ എന്തിലും ഏതിലും മതം കലർത്തി വർഗീയത പറയുക എന്നത് സംഘ പരിവാറിന്റെ സ്ഥിരം പരിപാടി ആയത് കൊണ്ട് പറഞ്ഞിട്ടും കാര്യമില്ല. ഇത്തരത്തിൽ സംഘപരിവാർ വർഗീയത പറയുകയും പ്രചരിപ്പിക്കയും ചെയ്യാൻ തുടങ്ങിട്ട് കാലം കുറച്ചായി.

ഹലാൽ വിഷയത്തിൽ ബിജെപിയുടെ നിലപാട് പലപ്പോഴും ഭക്ഷണത്തിൽ മതം കലർത്തി വർഗീയതയെ പ്രോൽ ത്സാഹിപ്പിക്കുന്നവയാണ്. അതേസമയം ഹലാല്‍ വിവാദം കേരളത്തിന്റെ മതമൈത്രി തകര്‍ക്കാനുള്ള നീക്കമാണെന്ന് വ്യക്തമാക്കി കൊണ്ട് സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ കഴിഞ്ഞ ദിവസം രംഗത് എത്തിയിരുന്നു. ഇത്തരത്തിൽ വർഗീയത പരത്തുന്ന സംഭവങ്ങൾ ഒരിക്കലും കേരളത്തില്‍ വിലപ്പോകില്ലെന്നും. സമൂഹത്തെ മതപരമായി ചേരിതിരിക്കാനാണ് ആര്‍.എസ്.എസിന്റെ നീക്കമെന്നും ഇതിനെ കേരള സമൂഹം ഒരുതരത്തിലും അംഗീകരിക്കുമെന്ന് കരുതുന്നില്ല എന്നുമാണ് കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കിയത്. ആര്‍.എസ്.എസ്. സമൂഹത്തെ ആകെ മതപരമായി ചേരിതിരിക്കുന്ന പ്രചരണങ്ങള്‍ നടത്താറുണ്ട്. ആ പ്രവണത ഇന്നും ആര്‍.എസ്.എസ് അത് തുടർന്ന് കൊണ്ടിരിക്കുകയാണ്. മറ്റ് സംസ്ഥാനങ്ങളില്‍ അത് ഭീകരമാണെങ്കിലും കേരളത്തില്‍ അത് അത്രത്തോളം വന്നിരുന്നില്ല. എന്നാല്‍ കേരളത്തിലും അത്തരം പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചുവെന്നാണ് ഇപ്പോൾ ഈ സംഭവ വികാസങ്ങൾ സൂചിപ്പിക്കുന്നത്.

കേരളീയ സമൂഹത്തിലുള്ള മതമൈത്രി തന്നെ തകര്‍ക്കുന്ന നിലയിലേക്ക് അത് എത്തിച്ചേരും. മറ്റുപല സംസ്ഥാനങ്ങളിലും ഇത്തരത്തിലുള്ള സ്ഥിതി ഉണ്ടെങ്കിലും കേരളം അതില്‍ നിന്നെല്ലാം വ്യത്യസ്തമായി നില്‍ക്കുന്ന സംസ്ഥാനമാണ്. ഇത് തകര്‍ക്കാനുള്ള നീക്കത്തെ കേരള സമൂഹം ഒരുതരത്തിലും അംഗീകരികില്ല എന്നതിൽ യാതൊരു സംശയവും വേണ്ട. ശക്തമായ പ്രതിഷേധം തന്നെ സംഘ പരിവാർ നിലപാടുകൾക്ക് എതിരെ ഉണ്ടാകുമെന്നതിൽ യാതൊരു സംശയവും വേണ്ട. നേമത്തെ അകെ ഉണ്ടായിരുന്ന ഒരു അക്കൗണ്ട് പൂ ട്ടിച്ചിട്ട് കേരള മണ്ണിൽ ബിജെപി വാഴില്ല എന്ന കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് തെളിയിച്ചതാണ് അത് കൊണ്ട് തന്നെ ബിജെപിയെ പൂർണമായും കേരളത്തിൽ നിന്ന് തുടച്ചു മാറ്റുന്ന കാലം വിദൂരമല്ല.

Video Link : https://youtu.be/bgopb7x0ea8

Leave A Reply
error: Content is protected !!