സർട്ടിഫിക്കറ്റുകൾ എവിടെ?; ഷാഹിദ കാമാലിനോട് ചോദ്യങ്ങളുയർത്തി ലോകായുക്ത

സർട്ടിഫിക്കറ്റുകൾ എവിടെ?; ഷാഹിദ കാമാലിനോട് ചോദ്യങ്ങളുയർത്തി ലോകായുക്ത

തിരുവനന്തപുരം: വനിതാ കമ്മീഷൻ അംഗം ഷാഹിദാ കമാലിനെതിരായ വ്യാജ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച പരാതിയിൽ ചോദ്യങ്ങളുയർത്തി ലോകായുക്ത. ഡോക്ടറേറ്റ് കസാഖിസ്ഥാൻ സർവ്വകലാശാലയിൽ നിന്നാണെങ്കിൽ, ഷാഹിദയുടെ സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങൾ കസാഖിസ്ഥാൻ സർവ്വകലാശാല എങ്ങനെയറിഞ്ഞുവെന്ന് കോടതി ചോദിച്ചു. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകൾ ഹാജരാക്കാനും ലോകായുക്ത നിർദ്ദേശം നൽകുകയും ചെയ്തു.

വ്യാജഡോക്ടറേറ്റ് പരാതിയിൽ വിചിത്ര വാദങ്ങളാണ് ഷാഹിദ ഉയർത്തുന്നത്. ഇതോടെ സത്യസന്ധത ബോധ്യപ്പെടണമെങ്കിൽ വിദ്യാഭ്യാസ രേഖകൾ ഹാജരാക്കണമെന്നും അടുത്ത പ്രാവശ്യം കേസ് പരിഗണിക്കുമ്പോൾ രേഖകൾ കോടതിക്ക് മുന്നിൽ എത്തിക്കണമെന്നും ലോകായുക്ത നിർദ്ദേശിക്കുകയും ചെയ്തു.

Leave A Reply
error: Content is protected !!