റിസോർട്ടിലെ ചെടിച്ചട്ടികളില്‍ കഞ്ചാവ് ചെടി വളർത്തിയ കേസിൽ രണ്ട് വിദേശ പൗരന്മാർക്ക് ശിക്ഷ വിധിച്ചു

റിസോർട്ടിലെ ചെടിച്ചട്ടികളില്‍ കഞ്ചാവ് ചെടി വളർത്തിയ കേസിൽ രണ്ട് വിദേശ പൗരന്മാർക്ക് ശിക്ഷ വിധിച്ചു

ഇടുക്കി : റിസോർട്ടിൽ കഞ്ചാവ് ചെടി വളർത്തിയ കേസുമായി ബന്ധപ്പെട്ട് രണ്ട് വിദേശ പൗരന്മാർക്ക് കഠിന തടവും പിഴയും വിധിച്ചു . ഈജിപ്ഷ്യന്‍ പൗരനായ ഏദൽ , ജർമൻ പൗരൻ അള്‍റിച്ച് എന്നിവർക്കാണ് ശിക്ഷ വിധിച്ചത്. 2016 ഡിസംബർ 30 നാണ് ഇരുവരെയും എക്സൈസ് പിടികൂടിയത്.

റിസോർട്ടിലെ ചെടിച്ചട്ടികളിൽ അഞ്ച് കഞ്ചാവ് ചെടികൾ ഇവർ നട്ടുവളർത്തിയിരുന്നു. ഒപ്പം 90 ഗ്രാം വീതം കഞ്ചാവും ഹാഷിഷും പിടികൂടുകയും ചെയ്തു. കഞ്ചാവ് ചെടികൾ നട്ടതിന് രണ്ട് പേരും നാല് വർഷം കഠിന തടവ് അനുഭവിക്കുകയും വേണം. ഒരു ലക്ഷം രൂപ വീതം പിഴയും ഒടുക്കണം. കഞ്ചാവും ഹാഷിഷ് ഓയിലും കൈവശം വെച്ചതിന് ഒരുമാസം കഠിന തടവും പതിനായിരം പിഴയും ശിക്ഷിച്ചിട്ടുണ്ട്. മുട്ടം എൻഡിപിഎസ് കോടതിയാണ് കേസിൽ വിധി പറഞ്ഞത്.

Leave A Reply
error: Content is protected !!