നാടിനെയും നാട്ടുകാരെയും ചുരുളിയെന്ന പേരില്‍ അപമാനപ്പെടുത്തുന്നു: ചുരുളിക്കെതിരെ പരാതികൊടുക്കാനൊരുങ്ങി യഥാര്‍ത്ഥ ചുരുളി ഗ്രാമവാസികള്‍

നാടിനെയും നാട്ടുകാരെയും ചുരുളിയെന്ന പേരില്‍ അപമാനപ്പെടുത്തുന്നു: ചുരുളിക്കെതിരെ പരാതികൊടുക്കാനൊരുങ്ങി യഥാര്‍ത്ഥ ചുരുളി ഗ്രാമവാസികള്‍

ലിജോ ജോസ് പെല്ലിശ്ശേരി എന്ന പേര് മലയാളികൾക്ക് എന്നും വിസ്മയമാണ്. അദ്ദേഹം സംവിധാനം ചെയ്ത ചിത്രങ്ങൾ എല്ലാം ഒന്നിനൊന്ന് മികച്ചതാണ്. സംവിധായകൻ എന്ന നിലയിൽ അദ്ദേഹം എന്നും മുമ്പിലാണ്. അതിനാൽ തന്നെ അദ്ദേഹത്തിന് വലിയ രീതിയിലുള്ള ആരാധകരും ഉണ്ട്. അദ്ദേഹത്തിൻറെ ഏറ്റവും പുതിയ ചിത്രമാണ് ചുരുളി. ഇത് ഇപ്പോൾ ഒടിടി പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യുകയും. ചിത്രത്തിനെപ്പറ്റി സോഷ്യൽമീഡിയയിൽ വലിയ രീതിയിലുള്ള ചർച്ചയാണ് തുറന്ന് വച്ചിരിക്കുന്നത്. അദ്ദേഹത്തിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേരാണ് രംഗത്തെത്തിയിട്ടുള്ളത്.

ചുരുളിയിലെ പ്രധാന വിഷയം അതിലെ കഥാപാത്രങ്ങളുടെ സംഭാഷണങ്ങള്‍ തെറിയില്‍ മുങ്ങിയതാണ്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചുമാണ് ഇപ്പോൾ ചർച്ചകൾ നടക്കുന്നത്. സംഭാഷണങ്ങളിലെ ഈ പ്രത്യേകത സിനിമയുടെ പ്രമേയവുമായി ആഴത്തില്‍ ബന്ധപ്പെട്ടുകിടക്കുന്നതുമാണ്. ഒരു വിഭാഗം പറയുന്നത് ചിത്രം കുടുംബത്തിനൊപ്പം കാണാൻ കഴിയില്ലെന്നും സഭ്യതയുടെ അതിരുകള്‍ ലംഘിച്ചുവെന്നുമൊക്കെയാണ്. ഇപ്പോൾ യഥാര്‍ത്ഥ ചുരുളിയിലെ നാട്ടുകാര്‍ പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ്. യഥാർത്ഥ ചുരുളി കര്‍ഷക പോരാട്ടങ്ങളുടെ ചരിത്രമുള്ള ഒരു നാടാണ്. ഇടുക്കി ജില്ലയിൽ ആണ് ചുരുളി എന്ന ഗ്രാമം.

സര്‍ക്കാര്‍ ചുരുളി കീരിത്തോട്ടത്തില്‍ ജീവിക്കാനായി 1960 കളില്‍ കുടിയേറിയ കര്‍ഷകരെ ഇറക്കിവിടാന്‍ നോക്കുകയും ഇതിനുവേണ്ടി ബലപ്രയോഗം നടത്തുകയും ചെയ്തിരുന്നു. ലാത്തിച്ചാര്‍ജ്ജടക്കമുള്ള പീഡനങ്ങള്‍ക്ക് കീരിത്തോട്ടിലും ചുളിയിലും കര്‍ഷകര്‍ ഇരയായി. കീരിത്തോട്ടിലും ചുരുളിയിലും എകെജി ഫാ. വടക്കന്‍, മാത്തായി, മാഞ്ഞൂരാന്‍ എന്നിവരടക്കമുള്ളവർ ഇതിനെതിരെ സമരം നടത്തി. എകെജി നിരാഹാര സമരം കുടിയിറക്കിനെതിരെ നടത്തി. ചുരുളിയെന്ന ഗ്രാമം അങ്ങനെ ഏറെ ത്യാഗം സഹിച്ച് നേടിയെടുത്തതാണ്. ഇപ്പോൾ നാട്ടുകാരുടെ അഭിപ്രായം നാടിനെയും നാട്ടുകാരെയും ചുരുളിയെന്ന പേരില്‍ അപമാനപ്പെടുത്തുന്നു എന്നാണ്.നാട്ടുകാര്‍ മന്ത്രിക്ക് പരാതി നല്‍കുന്നത് ഇതില്‍ പ്രതിഷേധിച്ചാണ്.

Leave A Reply
error: Content is protected !!