” ഇത്തരം വാർത്തകളിൽ മറ്റ് പലരുടെയും പേരുകൾ ഉൾപ്പെട്ടിട്ടുണ്ട്. ഞങ്ങൾക്കും ഞങ്ങളുടെ സ്വകാര്യ ജീവിതം ഉണ്ടെന്ന് മനസിലാക്കണം” : ആര്യ

” ഇത്തരം വാർത്തകളിൽ മറ്റ് പലരുടെയും പേരുകൾ ഉൾപ്പെട്ടിട്ടുണ്ട്. ഞങ്ങൾക്കും ഞങ്ങളുടെ സ്വകാര്യ ജീവിതം ഉണ്ടെന്ന് മനസിലാക്കണം” : ആര്യ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ആര്യ. മിനിസ്‌ക്രീനിലൂടെ ശ്രദ്ധ നേടിയ ആര്യ ബഡായ് ബംഗ്ളാവിൽ എത്തിയതോടെ മലയാളികളുടെ ഇഷ്ടതാരമായി മാറി. പ്രേക്ഷകരുടെ താരത്തോടുള്ള പ്രീതി ഇരട്ടിച്ചത് ബഡായി ആര്യ എന്ന കഥാപാത്രത്തിലൂടെയാണ്. പിന്നീട് ബിഗ് ബോസ് രണ്ടാം സീസണിൽ താരം മികച്ച പ്രകടനം നടത്തുകയും ചെയ്തതോടെ മികച്ച സ്വീകാര്യത താരത്തിന് ലഭിച്ചു. മികച്ച അവതാരക കൂടിയാണ് ആര്യ. ഇപ്പോൾ ആര്യ സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഒരു പോസ്റ്റ് ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

മാധ്യമങ്ങളിൽ തനിക്കെതിരെ നടക്കുന്ന വ്യാജ പ്രചാരണങ്ങൾക്കെതിരെയാണ് ആര്യ പ്രതികരിച്ചിരിക്കുന്നത്.ൾ തന്റെ കുടുംബത്തെയും തന്നെയും, അടുത്ത ബന്ധമുള്ള മറ്റ് പലരെയും തന്റെ വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വ്യാജ വാർത്തകൾ രൂക്ഷമായി ബാധിക്കുന്നുണ്ടെന്ന് ആര്യ പറഞ്ഞു. ഇപ്പോൾ ലഭിക്കുന്ന വാർത്തകളും, സ്ക്രീൻഷോട്ടുകളും ശ്വാസം മുട്ടിക്കുന്നുണ്ടെന്നും സ്വകാര്യ ജീവിത൦ തനിക്കുമുണ്ടെന്നും ആര്യ സോഷ്യൽമീഡിയയിൽ കുറിച്ചു.

ആര്യയുടെ കുറിപ്പ്

ഈ സമയത്ത് ചില ഓൺലൈൻ മാധ്യമ സ്ഥാപനങ്ങൾ എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് നമ്മുക്ക് അറിയാം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എന്റെ പേരിലും, എന്റെ വ്യക്തി ജീവിതത്തെ കുറച്ചും നിരവധി വാർത്തകൾ പ്രചരിക്കുന്നുണ്ട്. അത് എന്നെയും എന്റെ കുടുംബത്തെയും, എനിക്ക് അടുത്ത ബന്ധമുള്ളവരെയും വളരെ രോക്ഷമായി തന്നെ ബാധിക്കുന്നുണ്ട്.

കഴിഞ്ഞ രണ്ട് ദിവസങ്ങളായി എന്നോട് ആളുകൾ ചോദിക്കുന്ന ചോദ്യങ്ങളും, കളിയാക്കലുകളും ലഭിക്കുന്ന സ്ക്രീൻ ഷോട്ടുകളും എന്നെ ശ്വാസം മുട്ടിക്കുകയാണ്. ഇത് ഞങ്ങൾക്ക് എല്ലാവര്ക്കും വളരെ സെൻസിറ്റിവായ വിഷയമാണെന്നും വളരെ വ്യക്തിപരമായ വിഷയമാണെന്നും മനസിലാക്കണം.

എന്റെ ജീവിതത്തെ കുറിച്ച് ഞാൻ എപ്പോഴും തുറന്ന് തന്നെ സംസാരിക്കാറുണ്ട്. എന്നാൽ അതിൽ എവിടെ പരിധി കൊണ്ട് വരണമെന്ന് എനിക്ക് അറിയാം. എനിക്ക് എന്തെങ്കിലും അറിയിക്കാമെന്ന് തോന്നുമ്പോഴൊക്കെ ഞാൻ അത് തുറന്ന് പറഞ്ഞിട്ടുണ്ട്. അതിന് വേറൊരു മാധ്യമത്തിന്റെയും സഹായം ഉപയോഗിക്കേണ്ട ആവശ്യം എനിക്കില്ല.

ഇങ്ങനെ വാർത്തകൾ പ്രചരിപ്പിക്കുന്ന മാധ്യമങ്ങളോടും ഇത്തരം വാർത്തകൾ പങ്ക് വെച്ച് സന്തോഷം കണ്ടെത്തുന്നവരോടും എനിക്ക് ആകെ ഒരു അപേക്ഷയാണ് ഉള്ളത്. ഇത്തരം വാർത്തകളിൽ മറ്റ് പലരുടെയും പേരുകൾ ഉൾപ്പെട്ടിട്ടുണ്ട്. ഞങ്ങൾക്കും ഞങ്ങളുടെ സ്വകാര്യ ജീവിതം ഉണ്ടെന്ന് മനസിലാക്കണം.

അതിനാൽ തന്നെ ഇത്തരത്തിലുള്ള വാർത്തകൾ പ്രചരിപ്പിക്കുന്നത് നിർത്തണം. എനിക്ക് എന്റെ ജീവിതത്തെ കുറിച്ച് അറിയിക്കാൻ ഉണ്ടെങ്കിൽ സാമൂഹിക മാധ്യമ ക്കൗണ്ടുകൾ വഴിയോ നേരിട്ടോ ഞാൻ അറിയിക്കും. അതിനാൽ തന്നെ ഇപ്പോൾ ഞങ്ങളെ വെറുതെ വിടണം.

Leave A Reply
error: Content is protected !!