സംസ്ഥാനത്ത് ആത്മഹത്യ ചെയ്യുന്ന സ്ത്രീകളുടെ എണ്ണത്തിൽ വൻ വർദ്ധനവ്

സംസ്ഥാനത്ത് ആത്മഹത്യ ചെയ്യുന്ന സ്ത്രീകളുടെ എണ്ണത്തിൽ വൻ വർദ്ധനവ്

കേരളത്തിൽ 2020 ജനുവരി മുതല്‍ 2021 സെപ്തംബര്‍ വരെയുള്ള 21 മാസക്കാലയളവില്‍ 3262 സ്ത്രീകൾ ജീവനൊടുക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രണ്ട് വർഷത്തിനിടെ സ്ത്രീകൾക്കെതിരെയുള്ള അക്രമ പരാതികൾ കൂടിയെന്നും നിയമസഭയിൽ നൽകിയ മറുപടിയിൽ മുഖ്യമന്ത്രി വ്യക്തമാക്കി.

കുടുംബ പ്രശ്നങ്ങളും മാനസിക സംഘർഷങ്ങളുമാണ് ആത്മഹത്യയ്ക്ക് പ്രധാന കാരണം. അക്രമവും പീഡനവുമായി ബന്ധപ്പെട്ട് 21 മാസത്തിനിടെ മുഖ്യമന്ത്രിക്ക് ലഭിച്ചത് 3556 പരാതികളാണ്. പൊലീസിന് ലഭിച്ചത് 64223 പരാതികളാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതിൽ ആകെ 64940 പരാതികളാണ് തീർപ്പാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി.

Leave A Reply
error: Content is protected !!