മകളുടെ വിവാഹത്തിൽ ബിജെപി- ആർഎസ്എസ്- ജെജെപി നേതാക്കള്‍ പങ്കെടുക്കരുത് ; വൈറലായി കർഷകന്റെ ക്ഷണക്കത്ത്

മകളുടെ വിവാഹത്തിൽ ബിജെപി- ആർഎസ്എസ്- ജെജെപി നേതാക്കള്‍ പങ്കെടുക്കരുത് ; വൈറലായി കർഷകന്റെ ക്ഷണക്കത്ത്

ഹരിയാന സ്വദേശിയായ കര്‍ഷക നേതാവ് തന്‍റെ മകളുടെ വിവാഹ ക്ഷണക്കത്തിലും രാഷ്ട്രീയ ഭിന്നത പരസ്യമായി ഉയത്തിക്കാട്ടിയതാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത് . വിവാദ കാര്‍ഷിക നിയമങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ ഭിന്ന രാഷ്ട്രീയം . വിവാഹ ചടങ്ങിലേക്ക് ബിജെപി, ആര്‍എസ്എസ്, ജെജെപി പ്രവര്‍ത്തകര്‍ ദയവായി വരരുത് എന്നാണ് ക്ഷണക്കത്തിൽ കുറിച്ചിരിക്കുന്നത്.

വിശ്വവീർ ജാട്ട് മഹാസഭ ദേശീയ പ്രസിഡന്‍റും ജയ് ജവാൻ ജയ് കിസാൻ മസ്ദൂർ കോൺഗ്രസ് മുൻ അധ്യക്ഷനുമായ രാജേഷ് ധങ്കാർ ആണ് വിവാദമായ മൂന്ന് കാർഷിക നിയമങ്ങളോട് വ്യത്യസ്തമായ രീതിയില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചത്.

2021 ഡിസംബർ ഒന്നാം തിയ്യതി നടക്കുന്ന മകളുടെ വിവാഹ ചടങ്ങില്‍ നിന്ന് ബിജെപി, ആർഎസ്എസ്, ജെജെപി പ്രവർത്തകർ വിട്ടുനിൽക്കണമെന്നാണ് ക്ഷണക്കത്തിൽ അച്ചടിച്ചത്. ഇതോടെ ക്ഷണക്കത്ത് വൈറലായി. കേന്ദ്രസർക്കാർ പാസാക്കിയ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഹരിയാനയിലെ കർഷകർ കഴിഞ്ഞ ഒരു വർഷമായി പ്രതിഷേധിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി കാർഷിക നിയമങ്ങള്‍ പിൻവലിക്കുമെന്ന് പ്രഖ്യാപിക്കുന്നതിന് മുൻപായിരുന്നു വിവാഹ ക്ഷണക്കത്ത് അച്ചടിച്ചത്.

Leave A Reply
error: Content is protected !!