മോ​ഫി​യുടെ മരണം; കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധ സമരം അ​വ​സാ​നി​പ്പി​ച്ചു

മോ​ഫി​യുടെ മരണം; കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധ സമരം അ​വ​സാ​നി​പ്പി​ച്ചു

കൊ​ച്ചി: നി​യ​മ വി​ദ്യാ​ർ​ഥി​നി മോ​ഫി​യ പ​ർ​വി​ൻ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ സി​ഐ​യ്ക്കെ​തി​രേ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സ് ന​ട​ത്തി​വ​ന്നി​രു​ന്ന സ​മ​രം ത​ത്കാ​ല​ത്തേ​ക്ക് അ​വ​സാ​നി​പ്പി​ച്ചു. കെ​പി​സി​സി നേ​തൃ​ത്വ​ത്തി​ന്‍റെ നി​ർ​ദ്ദേ​ശ​ത്തെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി എടുത്തിരിക്കുന്നത്.

ബു​ധ​നാ​ഴ്ച രാ​വി​ലെ മു​ത​ൽ എ​സ്പി ഓ​ഫീ​സി​ന് മു​ന്നി​ൽ കു​ത്തി​യി​രു​ന്ന ജ​ന​പ്ര​തി​നി​ധി​ക​ളും നേ​താ​ക്ക​ളും സ​മ​രം അ​വ​സാ​നി​പ്പി​ക്കു​ക​യാ​ണ്. പക്ഷെ ആ​ലു​വ പോ​ലീ​സ് സ്റ്റേ​ഷ​ന് മു​ന്നി​ലെ സ​മ​രം തു​ട​രു​മെ​ന്നും സി​ഐ​ക്കെ​തി​രാ​യ ന​ട​പ​ടി സ്ഥ​ലം മാ​റ്റ​ത്തി​ൽ ഒ​തു​ക്കി​യ​ത് അം​ഗീ​ക​രി​ക്കി​ല്ലെ​ന്നും എ​റ​ണാ​കു​ളം ഡി​സി​സി അ​ധ്യ​ക്ഷ​ൻ ഷി​യാ​സ് മു​ഹ​മ്മ​ദ് വ്യക്തമാക്കി.

Leave A Reply
error: Content is protected !!