ബി.​കെ.​എ​സ്​ ബാ​ഡ്​​മി​ൻ​റ​ൺ ടൂ​ർ​ണ​മെൻറിന് തുടക്കം

ബി.​കെ.​എ​സ്​ ബാ​ഡ്​​മി​ൻ​റ​ൺ ടൂ​ർ​ണ​മെൻറിന് തുടക്കം

മ​നാ​മ: ബ​ഹ്​​റി​ൻ കേ​ര​ളീ​യ സ​മാ​ജ​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ബി.​കെ.​എ​സ്​-​ ബ​ഹ്​​റൈ​ൻ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ചാ​ല​ഞ്ച്​ 2021 ബാ​ഡ്​​മി​ൻ​റ​ൺ ടൂ​ർ​ണ​മെൻറ്​ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ പി​യൂ​ഷ്​ ശ്രീ​വാ​സ്​​ത​വ ഉ​ദ്ഘാ​ട​നം ചെ​യ്​​തു.

കേ​ര​ളീ​യ സ​മാ​ജം ഡ​യ​മ​ണ്ട് ജൂ​ബി​ലി ഹാ​ളി​ൽ ന​ട​ന്ന ഉ​ദ്​​ഘാ​ട​ന ച​ട​ങ്ങി​ൽ ബ​ഹ്‌റി​ൻ ബാ​ഡ്​​മി​ൻ​റ​ൺ ആ​ൻ​ഡ് സ്‌​ക്വാ​ഷ് ഫെ​ഡ​റേ​ഷ​ൻ പ്ര​സി​ഡ​ൻ​റ്​ ഡോ. ​സൗ​സ​ൻ ത​ഖാ​വി, ആ​ക്​​ടി​ങ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് ജോ​ർ​ജ്, വൈ​സ് പ്ര​സി​ഡ​ൻ​റ്​ ദേ​വ​ദാ​സ് കു​ന്ന​ത്ത്,ബി.​കെ.​എ​സ് പ്ര​സി​ഡ​ൻ​റ്​ പി.​വി. രാ​ധാ​കൃ​ഷ്​​ണ​പി​ള്ള, ട്ര​ഷ​റ​ർ മ​നോ​ജ് സു​രേ​ന്ദ്ര​ൻ, മെം​ബ​ർ​ഷി​പ് സെ​ക്ര​ട്ട​റി ശ​ര​ത് നാ​യ​ർ, ഗെ​യിം​സ് സെ​ക്ര​ട്ട​റി പോ​ൾ​സ​ൺ ലോ​ന​പ്പ​ൻ, എ​ൻ​റ​ർ​ടൈ​ൻ​മെൻറ്​ സെ​ക്ര​ട്ട​റി പ്ര​ദീ​പ് പാ​ത്തേ​രി, ലൈ​ബ്രേ​റി​യ​ൻ വി. ​വി​നൂ​പ് കു​മാ​ർ, ലി​റ്റ​റ​റി വി​ങ്​ സെ​ക്ര​ട്ട​റി ഫി​റോ​സ് തി​രു​വ​ത്ര, ടൂ​ർ​ണ​മെൻറ്​ ഡ​യ​റ​ക്​​ട​ർ പ്ര​ശോ​ഭ് രാ​മ​നാ​ഥ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ബഹ്​റൈൻ ഇൻറർനാഷണൽ സീരീസ്​ പുരുഷ സിംഗ്​ൾസ്​ ജേതാവ്​ ബോബി സേതിയാബുദി ആദ്യ റൗണ്ടിൽതന്നെ പുറത്തായി. ഹോങ്കോങ്ങിന്റെ ചാൻ യിൻ ചാക്ക്​ ആണ്​ ഇദ്ദേഹത്തെ പരാജയപ്പെടുത്തിയത് ​ (20-22,18-21). ബഹ്​റൈൻ താരവും അറബ്​ കപ്പ്​ ​പുരുഷ സിംഗ്​ൾസ്​ ജോതാവുമായ അദ്​നാൻ ഇബ്രാഹിം അടുത്ത റൗണ്ടിലേക്ക്​ മുന്നേറി.

ആവേശകരമായ പോരാട്ടത്തിൽ ഇന്ത്യൻ താരം ശ്രേയാൻഷ്​ ജെയ്​സ്വാളിനെയാണ്​ അദ്​നാൻ പരാജയപ്പെടുത്തിയത് . (11-21,21-19,21-19). എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളി​ലെ​യും ക്വാ​ർ​ട്ട​ർ ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ൾ വ്യാ​ഴാ​ഴ്​​ച പൂ​ർ​ത്തി​യാ​കും. സെ​മി ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ൾ വെ​ള്ളി​യാ​ഴ്​​ച​യും ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ൾ ശ​നി​യാ​ഴ്​​ച​യും ന​ട​ക്കും.

Leave A Reply
error: Content is protected !!