ഇലക്‌ട്രിക് കടയിൽ തീപിടുത്തം;ലക്ഷങ്ങളുടെ നാശനഷ്ടം

ഇലക്‌ട്രിക് കടയിൽ തീപിടുത്തം;ലക്ഷങ്ങളുടെ നാശനഷ്ടം

നെടുങ്കണ്ടം: തൂക്കുപാലത്ത് ഇലക്‌ട്രിക് കടയിൽ തീപിടുത്തം .തൂക്കുപാലം പഞ്ചായത്ത് പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന് സമീപമുള്ള ത്രിവേണി ഇലക്ടിക്കല്‍സ് എന്ന സ്ഥാപനത്തിലാണ് തീപിടുത്തമുണ്ടായത്.ലക്ഷങ്ങളുടെ നാശനഷ്ടം സംഭവിച്ചു.കടയുടമ കടയുടെ ഗ്ലാസ് ഡോര്‍ പൂട്ടിയ ശേഷം പുറത്തേക്ക് പോയ സമയത്താണ് തീപിടുത്തമുണ്ടായത്. കടയിലെ യു.പി.എസില്‍ നിന്നുമാണ് തീപടര്‍ന്നതെന്നാണ് നിഗമനം. കടയില്‍ റിപ്പയറിങ്ങിനായി എത്തിച്ച കമ്ബ്യൂട്ടറിന്റെ സര്‍ക്യൂട്ട് ബോര്‍ഡുകള്‍, ഫാന്‍, പഴയ ടി.വികള്‍, കര്‍ട്ടന്‍, കടയിലെ ഫര്‍ണീച്ചറുകള്‍ എന്നിവയെല്ലാം കത്തി നശിച്ചു.

കടയില്‍ നിന്ന് പുക ഉയരുന്നതു കണ്ട സമീപത്തെ വ്യാപാരികളും നാട്ടുകാരും ചേര്‍ന്നാണ് കടയുടെ ഗ്ലാസുകള്‍ തകര്‍ത്ത് തീ അണച്ചത് .നെടുങ്കണ്ടത്ത് നിന്ന് അസി. സ്റ്റേഷന്‍ ഓഫീസര്‍ വി.എന്‍. സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ അഗ്‌നിരക്ഷാസേനയും എത്തി. വെള്ളമൊഴിച്ച്‌ തീയണക്കാന്‍ ശ്രമിച്ചതിനാല്‍ തീപിടിക്കാതിരുന്ന ഇലക്‌ട്രോണിക് ഉപകരണങ്ങളും നശിച്ചിട്ടുണ്ട്.പാതി കത്തിയ സാധനങ്ങള്‍ അഗ്‌നിരക്ഷാസേന ഉദ്യോഗസ്ഥര്‍ കടയുടെ പുറത്തേക്കെടുത്തിട്ടു. അപകടമുണ്ടായത് പകലായിതിനാലും നാട്ടുകാര്‍ സമയോചിതമായി ഇടപെട്ടതിനാലും വന്‍ ദുരന്തമാണ് ഒഴിവായത്. കടയുടെ സമീപത്തായി പ്രെട്രോള്‍ പമ്ബും ബാങ്കും മറ്റ് വ്യാപാര സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്.

Leave A Reply
error: Content is protected !!