ഹോംസ്‌റ്റേയില്‍ നിന്ന് കഞ്ചാവും ഹാഷിഷ് ഓയിലും കണ്ടെത്തിയ കേസില്‍ വിദേശികള്‍ കുറ്റക്കാര്‍

ഹോംസ്‌റ്റേയില്‍ നിന്ന് കഞ്ചാവും ഹാഷിഷ് ഓയിലും കണ്ടെത്തിയ കേസില്‍ വിദേശികള്‍ കുറ്റക്കാര്‍

തൊടുപുഴ: ഹോംസ്‌റ്റേയില്‍ നിന്ന് കഞ്ചാവും ഹാഷിഷ് ഓയിലും കണ്ടെത്തിയ സംഭവത്തിൽ നടത്തിപ്പുകാരായ വിദേശികള്‍ കുറ്റക്കാര്‍.ഈജിപ്ഷ്യന്‍ പൗരന്‍ മുഹമ്മദ് ആതുല്‍ ഹസന്‍, ജര്‍മനിക്കാരി ഉള്‍റിക്ക് റിച്ചാര്‍ഡ് എന്നിവരെയാണ് കുറ്റക്കാരെന്ന് തൊടുപുഴ എന്‍.ഡി.പി.എസ് കോടതി കണ്ടെത്തിയത്. ജഡ്ജി ജി. അനില്‍ വ്യാഴാഴ്ച ശിക്ഷ വിധിക്കും. 2017 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത് .

ഇവര്‍ കുമളിയില്‍ നടത്തിയിരുന്ന ഹോംസ്‌റ്റേയില്‍ നിന്ന് അഞ്ച് കഞ്ചാവു ചെടികളും 90 ഗ്രാം വീതം ഹാഷിഷ് ഓയിലും ഉണക്കക്കഞ്ചാവും എക്‌സൈസ് പിടിച്ചെടുത്തിരുന്നു . കേസില്‍ പ്രോസിക്യൂഷന് വേണ്ടി എന്‍.ഡി.പി.എസ് കോടതി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ബി. രാജേഷ് ഹാജരായി.

Leave A Reply
error: Content is protected !!