ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിനുള്ള 12 അംഗ പാക് ടീമിൽ ഇമാം ഉൾ ഹഖ്

ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിനുള്ള 12 അംഗ പാക് ടീമിൽ ഇമാം ഉൾ ഹഖ്

ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിനുള്ള 12 കളിക്കാരെ പാകിസ്ഥാൻ വ്യാഴാഴ്ച പ്രഖ്യാപിച്ചു.   വെള്ളിയാഴ്ച മുതൽ മൽസരം ആരംഭിക്കും. മുൻ ക്യാപ്റ്റൻ അസ്ഹർ അലിയും ഇമാം ഉൾ ഹഖും ടീമിൽ ഇടം നേടിയിട്ടുണ്ട്. ബാബർ അസം നയിക്കുന്ന ടീമിൽ മുഹമ്മദ് റിസ്വാൻ വൈസ് ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായിരിക്കും. സെപ്തംബർ മുതൽ പെരുവിരലിന് പരിക്കേറ്റ് വിശ്രമിക്കുന്ന മുൻനിര സ്പിന്നർ യാസിർ ഷായുടെ അഭാവത്തിൽ ഷാജിദ് ഖാനും നൗമാൻ അലിയും സ്പിൻ ബൗളിംഗ് വിഭാഗത്തെ നയിക്കുമ്പോൾ ഷഹീൻ ഷാ അഫ്രീദി അവരുടെ പേസ് ആക്രമണത്തെ നയിക്കും.

ആഭ്യന്തര സീസണിൽ 488 റൺസുമായി ടോപ് സ്‌കോററായ ഇമാം ഉൾ ഹഖിനെ 12 അംഗ ടെസ്റ്റ് ടീമിൽ ഉൾപ്പെടുത്തി.അബ്ദുള്ള ഷഫീഖ്, ആബിദ് അലി, അസ്ഹർ അലി, ഫഹീം അഷ്‌റഫ്, ഫവാദ് ആലം, ഹസൻ അലി എന്നിവരും ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്.

പാകിസ്ഥാൻ ടീം: ബാബർ അസം, മുഹമ്മദ് റിസ്വാൻ , അബ്ദുല്ല ഷഫീഖ്, ആബിദ് അലി, അസ്ഹർ അലി, ഫഹീം അഷ്റഫ്, ഫവാദ് ആലം, ഹസൻ അലി, ഇമാം ഉൾ ഹഖ്, നൗമാൻ അലി, സാജിദ് ഖാൻ, ഷഹീൻ ഷാ അഫ്രീദി .

 

 

 

Leave A Reply
error: Content is protected !!