വാക്‌സിൻ രണ്ടു ഡോസും സ്വീകരിച്ചാൽ മദ്യത്തിന് 10 ശതമാനം കിഴിവ്

വാക്‌സിൻ രണ്ടു ഡോസും സ്വീകരിച്ചാൽ മദ്യത്തിന് 10 ശതമാനം കിഴിവ്

മംദസോര്‍: വാക്‌സിന്‍ കുത്തിവെപ്പെടുക്കാൻ വിമുഖത കാണിക്കുന്നവരോട് വാക്‌സിനെടുപ്പിക്കാന്‍ വേറിട്ട മാര്‍ഗവുമായി മധ്യപ്രദേശിലെ ടൂറിസം വകുപ്പ് രംഗത്ത് .രണ്ട് ഡോസ് കോവിഡ് വാക്‌സിന്‍ എടുക്കുന്നവര്‍ക്ക് മദ്യത്തിന് 10% വിലക്കിഴവ് പ്രഖ്യാപിച്ചിരിക്കുകയാണ് മധ്യപ്രദേശിലെ മംദസോര്‍ ജില്ല.

വാക്‌സിന്‍ രണ്ടു എടുത്ത സര്‍ട്ടിഫിക്കറ്റ് കൈവശമുളളവര്‍ക്ക് മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുക .മദ്യത്തിന് 10 ശതമാനം വിലക്കിഴിവ് നല്‍കാന്‍ മദ്യശാലകളുടെ ഉടമകളുമായി ധാരണയില്‍ എത്തിച്ചേര്‍ന്നു.
എന്നാൽ ഇതൊരിക്കലും മദ്യപാനത്തെ പ്രോത്സഹിപ്പിക്കുന്ന നടപടിയാണെന്നും അംഗീകരിക്കാന്‍ കഴിയില്ലെന്നും ബി.ജെ.പി.എം.എല്‍.എ യശപാല്‍ സിസോദിയ പറഞ്ഞു .

കോവിഡ് വാക്‌സിന്‍ ഇതുവരെയും എടുക്കാത്തവരില്‍ ഏറെ പിന്നിലായി നില്‍ക്കുന്ന ജില്ലകളില്ലെന്നാണ് മംദസോര്‍. ഇവിടെ 50 ശതമാനം പോലും വാക്‌സിനേഷന്‍ പൂര്‍ത്തിയായിട്ടില്ല. അതുകൊണ്ടാണ് മധ്യപ്രദേശ് ടൂറിസം വാക്സിനേഷൻ പ്രോത്സഹിപ്പിക്കുന്നതിനായി ഇങ്ങനെയൊരും വഴി തേടിയതും.

Leave A Reply
error: Content is protected !!