സ്‌കൂളില്‍ പുതുതായി പണി കഴിപ്പിച്ച ഭക്ഷണശാലയും പാചകപ്പുരയും ഉദ്ഘാടനം ചെയ്തു

സ്‌കൂളില്‍ പുതുതായി പണി കഴിപ്പിച്ച ഭക്ഷണശാലയും പാചകപ്പുരയും ഉദ്ഘാടനം ചെയ്തു

പുറപ്പുഴ : പുറപുഴ ഗവണ്മെന്റ് എല്‍. പി .സ്‌കൂളില്‍ പുതുതായി പണി കഴിപ്പിച്ച ഭക്ഷണശാലയും പാചകപ്പുരയും ഉദ്ഘാടനം ചെയ്തു.എം പി, എം എല്‍ എ ഫണ്ടുകള്‍ ഉപയോഗിച്ചാണ് ഭക്ഷണശാലയും പാചകപുരയും നിര്‍മിച്ചത്. പി ടി എ പ്രസിഡന്റ് സി വി ബിനോയിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഭക്ഷണശാലയുടെ ഉദ്ഘാടനം തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ട്രീസ ജോസും പാചകപുരയുടെ ഉദ്ഘാടനം പുറപ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തോമസ് പയറ്റനാലും നിര്‍വഹിച്ചു. മാര്‍ട്ടിന്‍ ജോസഫ്, ജോബി പൊന്നാട്ട്, അന്നു അഗസ്റ്റിന്‍, ജോര്‍ജ് എം വി, സിജോ സെബാസ്റ്റ്യന്‍, മിനി സാബു എന്നിവര്‍ പ്രസംഗിച്ചു. ഹെഡ്മിസ്‌ട്രെസ് കെ കെ ഉഷ സ്വാഗതവും ജിജിമോള്‍ എം ടി നന്ദിയും പറഞ്ഞു.

Leave A Reply
error: Content is protected !!