എൽജെഡി പിളരും; ശ്രേയാംസ് കുമാറിനെതിരെ നടപടിക്കൊരുങ്ങി വിമതവിഭാഗം

എൽജെഡി പിളരും; ശ്രേയാംസ് കുമാറിനെതിരെ നടപടിക്കൊരുങ്ങി വിമതവിഭാഗം

തിരുവനന്തപുരം: എൽ .ജി.ഡി.യിൽ നാളെയോടെ പിളർപ്പ് ഉറപ്പായി. വിമത വിഭാഗം നാളെ യോഗം ചേർന്ന് സംസ്ഥാന പ്രസിഡണ്ട് ശ്രേയാംസ്കുമാറിനെ നടപടി എടുത്ത് പുതിയ കമ്മിറ്റി പ്രഖ്യാപിക്കും. അതേ സമയം വിമതർക്കെതിരായ അച്ചടക്കനടപടി കേന്ദ്ര നേതൃത്വത്തിൻറെ നിർദ്ദേശമനുസരിച്ചാണെന്ന് ശ്രേയാംസ് കുമാർ പ്രതികരിച്ചു.

നേതൃത്വത്തെ വെല്ലുവിളിച്ച് അച്ചടക്ക നടപടി തള്ളി വിമതനീക്കവുമായി മുന്നോട്ട് പോകാനാണ് ഷേഖ് പി ഹാരിസിൻറെയും സുരേന്ദ്രൻ പിള്ളയുടേയും നീക്കം. എൽജെഡിയുടെ നിലവിലെ സംസ്ഥാന പ്രസിഡണ്ട് എംവി ശ്രേയംസ്കുമാർ പ്രഖ്യാപിച്ച അച്ചടക്ക നടപടി അംഗീകരിക്കില്ലെന്നാണ് ഇരുവരുടേയും നിലപാട്. നോമിനേറ്റ് ചെയ്യപ്പെട്ട സംസ്ഥാന പ്രസിഡൻ്റിന് സഹഭാരവാഹികൾക്കെതിരെ നടപടിയെടുക്കാൻ അധികാരമില്ലെന്നാണ് വിമതവിഭാഗം നേതാക്കളുടെ ഇപ്പോഴത്തെ നിലപാട്.

Leave A Reply
error: Content is protected !!