യുഎഇയിൽ പുതിയ നമ്പർപ്ലേറ്റ് പുറത്തിറക്കി

യുഎഇയിൽ പുതിയ നമ്പർപ്ലേറ്റ് പുറത്തിറക്കി

അബുദാബി∙ യുഎഇ സുവർണ ജൂബിലി സ്മരണാർഥം പുതിയ നമ്പർപ്ലേറ്റ് പുറത്തിറക്കി അബുദാബി പൊലീസ് . ’50’ ആലേഖനം ചെയ്ത നമ്പർ പ്ലേറ്റുകൾ കഴിഞ്ഞ ദിവസം മുതൽ ലഭ്യമാക്കി. 1971 ഡിസംബർ 2 നാണ് ഐക്യ അറബ് എമിറേറ്റ്സ് (യുഎഇ) രൂപം കൊണ്ടത്.

50ാം ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായാണ് പുതിയ നമ്പർപ്ലേറ്റ് പുറത്തിറക്കിയതെന്ന് സെൻട്രൽ ഓപ്പറേഷൻസ് വിഭാഗം ഡയറക്ടർ മേജർ ജനറൽ അഹമ്മദ് സെയ്ഫ് ബിൻ സെയ്തൂൺ അൽമാഹിരി വ്യക്തമാക്കി .

Leave A Reply
error: Content is protected !!