കല്ലുവച്ച നുണ പറയാൻ നിങ്ങൾക്ക് നാണമില്ലേ നാഗപ്പാ

കല്ലുവച്ച നുണ പറയാൻ നിങ്ങൾക്ക് നാണമില്ലേ നാഗപ്പാ

ആടിനെ പട്ടിയാക്കാക്കാന്‍ മിടുക്കരാണ് സിപിഎമ്മുുകാര്‍. ആടിനെ പട്ടിയാക്കുക മാത്രമല്ല പിന്നെയതിനെ പേപ്പട്ടിയാക്കുകയും ്അതിനുശേഷം നാട്ടുകാരെക്കൊണ്ട് തല്ലിക്കൊല്ലിക്കക അതാണ് രീതി. അതിന്ററ്റേവും ഒടുവിലത്തെ ഉദാഹരണമാണ് അനുപമുുടെ വിഷയം . അനുപമയെയും അജിത്തിനെയും സ്വഭാവഹത്യ നടത്തി പൊതുജനമധ്യത്തിൽ ഒപ്പംനിർത്തി വേണ്ടപ്പെട്ടവരെ രക്ഷിക്കക എന്നതമാത്രമാണ് ലക്ഷ്യം.  അജിത്തിന് ഒരു ഭാര്യയുണ്ടെന്നും അവരുടെ അവകാശങ്ങളെ കുറിച്ച് ചിന്തിക്കണമെന്നും കടന്നാക്രമണം നടത്തുകയാണ് സിപിഎം ജില്ലാ സെക്രട്ടറി ഇ ആനാവര്‍ നഗപ്പന്‍. ദത്ത് നടപടിയില്‍ വീഴ്ചയില്ലെന്ന് വിശദീകരിക്കാന്‍ വേണ്ടിയാണ് അജിത്തിനെതിരെ വീണ്ടും വ്യാജ പ്രചരണം. .ആരെങ്കിലും സമരം ചെയ്താല്‍ നടപടി സ്വീകരിക്കില്ല. പാര്‍ട്ടിക്ക് ബോധ്യമാകണം. അജിത്തിന് ഒരു ഭാര്യയുണ്ട്. അവരെ കുറിച്ച് ആരും സംസാരിക്കുന്നില്ല. അവര്‍ ഒരു സ്ത്രീയല്ല. അവര്‍ക്കും അവകാശമില്ലേ എന്നതാണ് ആനാവൂര്‍ ഉയര്‍ത്തുന്ന ചോദ്യം. ഇതു തീര്‍ത്തും വ്യാജമാണ്.

അജിത്തും ആദ്യ ഭാര്യ രസിയയും തമ്മില്‍ വിവാഹ മോചനം നേടിക്കഴിഞ്ഞു. ഡിവോഴ്സ് നടപടി ക്രമങ്ങള്‍ കോവിഡ് കാലത്ത് വൈകിയതു മൂലമാണ് അനുപമയ്ക്ക് ഈ ദുരവസ്ഥകള്‍ ഉണ്ടായത്. ഡിഗ്രി പഠനകാലത്തെ ആള്‍മാറാട്ട കേസിലെ വില്ലനായ അനുപമയുടെ അച്ഛന്‍ ജയചന്ദ്രനെ രക്ഷിച്ചെടുക്കാന്‍ വേണ്ടിയാണ് അജിത്തിനെതിരെ കള്ള പ്രചരണം ആനാവൂര്‍ നടത്തുന്നത്.. ഇപ്പോള്‍ ഒരു നടപടിയും ഷിജൂഖാന്റെ പേരില്‍ എടുക്കില്ല. ദത്ത് വിവാദത്തില്‍ ഷിജൂഖാന്റെ പേരില്‍ പിഴവുണ്ടെന്ന് ഇത് വരെ തെളിഞ്ഞിട്ടില്ല. വകുപ്പ് തല അന്വേഷണ റിപ്പോര്‍ട്ട് രഹസ്യരേഖയല്ല. അത് പുറത്ത് വരട്ടെയെന്നും എല്ലാ കാര്യവും പറയാന്‍ ഷിജൂഖാനും പരിമിതിയുണ്ടെന്നും ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു.ആരോപണത്തിന്റെ പിന്നാലെ പോകുന്നത് സിപിഎമ്മിന്റെ ജോലിയല്ല. എന്നാല്‍ വീഴ്ച്ച സംഭവിച്ചെന്ന് കണ്ടാല്‍ പാര്‍ട്ടി പരിശോധിക്കും. ശിശുക്ഷേമ സമിതിക്ക് ലൈസന്‍സില്ല എന്നത് തെറ്റായ വാര്‍ത്തയാണെന്നും ആനാവൂര്‍ വ്യക്തമാക്കി.. ആരെങ്കിലും സമരം ചെയ്‌തെന്ന് വിചാരിച്ച് ഒരാള്‍ക്കെതിരെ നടപടി എടുക്കാന്‍ സാധിക്കില്ല. പ്രതിഷേധം നടത്താനും അഭിപ്രായം പറയാനും അനുപമയ്ക്ക് അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കുഞ്ഞിനെ ലഭിച്ച് ഒരു മാസത്തിനുള്ളില്‍ രേഖാമൂലം പരാതികള്‍ ഒന്നും ലഭിച്ചിട്ടില്ല. അമ്മയ്ക്ക് കുഞ്ഞിനെ നിയമകുരുക്കില്ലാതെ നല്‍കിയിട്ടുണ്ട്. സംരക്ഷണവും പരിപാലനവും മാത്രമാണ് ശിശുക്ഷേമ സമിതിയുടെ ചുമതലയെന്നും ആനാവൂര്‍ നാഗപ്പന്‍ വ്യക്തമാക്കി.. ശിശുക്ഷേമ സമിതി നിയമപരമായ ഏതെങ്കിലും തരത്തിലുള്ള തെറ്റ് ചെയ്തതായി ഒരു ഏജന്‍സിയും ഇതുവരെ പറഞ്ഞിട്ടില്ല. അത് പറയാത്തിടത്തോളം കാലം ശിശുക്ഷേമ കൗണ്‍സില്‍ ചെയര്‍മാന്‍ ഷിജൂ ഖാനെതിരെ ഒരു നടപടിയും ഉണ്ടാകില്ലെന്നും ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു. ഷിജുഖാന്‍ സിപിഎം ആയതുകൊണ്ടുള്ള ആക്രമണമാണ് മാധ്യമങ്ങള്‍ നടത്തുന്നത്. ശിശുക്ഷേമ സമിതിക്ക് ലൈസന്‍സില്ല എന്ന് തെറ്റായിട്ടാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. അത് തിരുത്താന്‍ തയ്യാറായിട്ടില്ല.. അമ്മയ്ക്ക് കുഞ്ഞിനെ കിട്ടണമെന്നാണ് തുടക്കംമുതലുള്ള സര്‍ക്കാരിന്റേയും പാര്‍ട്ടിയുടേയും നിലപാട്. മറ്റുകാര്യങ്ങളൊക്കെ കോടതിയുടെ പരിഗണനയിലുള്ളതായിരുന്നു. ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും തരത്തില്‍ തെറ്റ്പറ്റിയതായി പാര്‍ട്ടിക്ക് ഇതുവരെ തോന്നിയിട്ടില്ല. അനുപമ ഐഎഎസ് നല്‍കിയ റിപ്പോര്‍ട്ടില്‍ എവിടെയെങ്കിലും ശിശുക്ഷേമ സമിതിക്ക് നിയമപരമായ വീഴ്ച സംഭവിച്ചുവെന്ന് ചൂണ്ടിക്കാട്ടി തന്നാല്‍ പരിശോധിക്കാമെന്നും ആനാവൂര്‍ നാഗപ്പന്‍ വ്യക്തമാക്കി.

Video Link : https://youtu.be/6I4lUXgRB74

Leave A Reply
error: Content is protected !!