ഒരാഴ്ചയ്ക്കുള്ളിൽ പച്ചക്കറി വില നിയന്ത്രിക്കാൻ സാധിക്കുമെന്ന് കൃഷിമന്ത്രി

ഒരാഴ്ചയ്ക്കുള്ളിൽ പച്ചക്കറി വില നിയന്ത്രിക്കാൻ സാധിക്കുമെന്ന് കൃഷിമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കുതിച്ചുയരുന്ന പച്ചക്കറി വില നിയന്ത്രിക്കുന്നതിന് സർക്കാർ നടപടികൾ ആരംഭിച്ചതായി കൃഷിമന്ത്രി പി. പ്രസാദ് വ്യക്തമാക്കി. വിലക്കയറ്റം നിയന്ത്രിക്കുന്നതിന് വേണ്ടി, കർണാടക, തമിഴ്നാട് എന്നീ അയൽ സംസ്ഥാനങ്ങളുമായി സഹകരിച്ച് കർഷകരിൽ നിന്നും നേരിട്ട് പച്ചക്കറികൾ വാങ്ങി വിപണിയിലെത്തിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതിന്റെ ഭാഗമായുള്ള ആദ്യ ലോഡ് പച്ചക്കറി കേരളത്തിൽ എത്തി. ഹോർട്ടികോർപ്പ്, വിഎഫ് പിസി എന്നിവ വഴി അയൽ സംസ്ഥാനങ്ങളിലെ കർഷക സംഘനകളുമായി ബന്ധപ്പെട്ടാണ് പച്ചക്കറി എത്തിക്കുന്നത്.

Leave A Reply
error: Content is protected !!