വർഗീയത പരത്തുന്ന കെ സുരേന്ദ്രനും കൂട്ടർക്കും കെ ടി ജലീലിന്റെ ചുട്ട മറുപടി

വർഗീയത പരത്തുന്ന കെ സുരേന്ദ്രനും കൂട്ടർക്കും കെ ടി ജലീലിന്റെ ചുട്ട മറുപടി

ഹലാൽ വിവാദത്തിൽ പല തരത്തിലുള്ള നിലപാടുകളാണ് ഇപ്പോൾ ചർച്ച വിഷയമായിരിക്കുന്നത്. ഹലാൽ ഭക്ഷണ വിവാദത്തിൽ പ്രതികരണവുമായി രംഗത് എത്തിയിരിക്കുകയാണ് മുൻമന്ത്രി കെടി ജലീൽ. മന്ത്രിച്ചൂതിയതാണ് ഹലാൽ ഭക്ഷണമായി നൽകുന്നതെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നും സത്യവും അർധസത്യവും അസത്യവും, പറഞ്ഞു കേട്ടതും കേട്ടതിൻമേൽ കേട്ടതും ഊഹാപോഹങ്ങും എല്ലാംകൂടി വറുത്തരച്ച് ഒരു പ്ലേറ്റിൽ വിളമ്പുന്നത് തീർത്തും ദുരുദ്ദേശത്തോടെ ആണെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്. അതേസമയം ബിജെപിയുടെ പേരെടുത്ത് പറയാതെയായിരുന്നു കെ ടി ജലീലിന്റെ പ്രതികരണം.

കേരളത്തിലെ ഹലാൽ ഹോട്ടലുകളിൽ തുപ്പിയ ഭക്ഷണമാണ് വിളമ്പുന്നതെന്ന് സംഘപരിവാർ പ്രചരണത്തിൽ കടുത്ത വിമർശനം ഉയരുന്നതിന് ഇടെയാണ് കെ ടി ജലീലിന്‍റെ ഈ പ്രതികരണം.
ഇപ്പോൾ നടക്കുന്ന പ്രചരണങ്ങൾ ദുരുദ്ദേശത്തോടെയാണ്. ഇതു മനസ്സിലാക്കാനുള്ള വിവേകമാണ് കാലം ഒരു ശരാശരി ഭാരതീയനിൽ നിന്ന് പ്രതീക്ഷിക്കുന്നതെന്ന് കെടി ജലീൽ ചൂണ്ടികാട്ടി. നേരത്തെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ഉൾപ്പെടെയുള്ള നേതാക്കൾ ഹലാൽ വിഷയത്തിൽ അസത്യങ്ങളാണ് നിലവിൽ പ്രചരിപ്പിച്ചിരിക്കുന്നത്.

”വിൽക്കപ്പെടുന്ന മാംസം തലക്കടിച്ചോ ശ്വാസം മുട്ടിച്ചോ കഴുത്ത് പിരിച്ചോ കൊന്ന മൃഗങ്ങളുടേതോ പക്ഷികളുടേതോ അല്ലെന്നും ശ്വാസ നാളവും അന്നനാളവും അറുത്ത് രക്തം വാർന്ന ഇറച്ചിയാണെന്നും അറിയിക്കാൻ വേണ്ടിയാവണം ”ഹലാൽ” അഥവാ അനുവദിനീയം എന്ന ബോർഡ് ചിലർ സ്ഥാപിച്ചു തുടങ്ങിയത്. തലക്കടിച്ചും ശ്വാസം മുട്ടിച്ചും കഴുത്ത് പിരിച്ചും കൊന്ന മൃഗങ്ങളുടെയോ പക്ഷികളുടെയോ മാംസം വേണമെന്ന് നിർബന്ധമുള്ളവർ വഞ്ചിക്കപ്പെടാതിരിക്കാനും ഇത്തരം ബോർഡുകൾ ഉപകരിക്കും. ഒരു ബോർഡും വെക്കാതെത്തന്നെ എല്ലാ വെജിറ്റേറിയൻ റെസ്റ്റോറൻ്റുകളും ‘ഹലാൽ’ ഭക്ഷണം വിൽക്കുന്ന കേന്ദ്രമാണ്. പ്രസവ വാർഡിൻ്റെ മുമ്പിൽ സ്ത്രീകൾക്ക് മാത്രം എന്ന് ആരും എഴുതി വെക്കാറില്ലല്ലോ?’എന്നുമാണ് കെ ടി ‘ ജലീൽ ചോദിക്കുന്നുത്. മന്ത്രിച്ചൂതിയ നൂലും ചരടും വെള്ളവും ഭക്ഷണവും നൽകുന്ന പതിവ് നൂറ്റാണ്ടുകളായി ഇന്ത്യയിലെ വിവിധ മതസമൂഹങ്ങളിലെ സിദ്ധന്മാർക്കിടയിൽ വ്യാപകമായി കാണാനാകും.

മന്ത്രിച്ചൂതി നൽകപ്പെടുന്ന ഭക്ഷണമാണ് ‘ഹലാൽ’ ഭക്ഷണമെന്ന പ്രചരണം അടിസ്ഥാന രഹിതമാണെന്നും എംഎൽഎ കൂട്ടിച്ചേർത്തു. അതേസമയം ഹലാല്‍ വിവാദം കേരളത്തിന്റെ മതമൈത്രി തകര്‍ക്കാനുള്ള നീക്കമാണെന്ന് വ്യക്തമാക്കി കൊണ്ട് സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ കഴിഞ്ഞ ദിവസം രംഗത് എത്തിയിരുന്നു . സമൂഹത്തെ മതപരമായി ചേരിതിരിക്കാനാണ് ആര്‍.എസ്.എസിന്റെ നീക്കമെന്നും ഇതിനെ കേരള സമൂഹം ഒരുതരത്തിലും അംഗീകരിക്കുമെന്ന് കരുതുന്നില്ല എന്നുമാണ് കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കിയത് എന്തയാലും സംഘമിത്രങ്ങളുടെ ഇത്തരത്തിൽ വർഗീയത പരത്തുന്ന സംഭവങ്ങൾ ഒരിക്കലും കേരളത്തില്‍ വിലപ്പോകില്ല എന്നകാര്യം സംഘ മിത്രങ്ങൾ ഒന്ന് അറിഞ്ഞിരിക്കുന്നത് എന്ത് കൊണ്ടും നല്ലതാണ്.

Video Link : https://youtu.be/8omZIufA1zs

Leave A Reply
error: Content is protected !!