ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ കാസര്‍കോട് ജില്ലാ സമ്മേളനം

ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ കാസര്‍കോട് ജില്ലാ സമ്മേളനം

കാസര്‍കോട്:ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ കാസര്‍കോട് ജില്ലാ സമ്മേളനം നടന്നു . ബാങ്ക് റോഡിലെ കെ .എച്ച്‌.ആര്‍.എ.ഭവനില്‍ സംസ്ഥാന ട്രഷറര്‍ കെ പി ബാലകൃഷ്ണ പൊതുവാള്‍ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് അബ്ദുള്ള താജ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി നാരായണ പൂജാരി, ട്രഷറര്‍ രാജന്‍ കളക്കര , സംസ്ഥാന സെക്രട്ടറി .കെ .എച്ച്‌. അബ്ദുള്ള ,സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം ഐഡിയല്‍ മുഹമ്മദ് ,ജില്ലാ വര്‍ക്കിംഗ് പ്രസിഡന്‍റ് യൂസഫ് ഹാജി , കാസര്‍കോട് യൂണിറ്റ് പ്രസിഡന്റ് കെ. വസന്തകുമാര്‍ തുടങ്ങിയവർ സംസാരിച്ചു..

ഭക്ഷ്യസുരക്ഷാ വകുപ്പുമായി സഹകരിച്ച്‌ ഭക്ഷ്യസുരക്ഷാ നിയമങ്ങളെക്കുറിച്ച്‌ ഹോട്ടല്‍ ഉടമകള്‍ക്കായി സംഘടിപ്പിച്ച സെമിനാര്‍ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് ജി. കെ. പ്രകാശ് ഉദ്ഘാടനം ചെയ്തു. ജാഫര്‍ മലപുറം ക്ലാസെടുത്തു.

Leave A Reply
error: Content is protected !!