ഉത്തർപ്രദേശിൽ ബാർബറെ വെടിവെച്ച് കൊലപ്പെടുത്തിയ പ്രതി അറസ്റ്റിൽ

ഉത്തർപ്രദേശിൽ ബാർബറെ വെടിവെച്ച് കൊലപ്പെടുത്തിയ പ്രതി അറസ്റ്റിൽ

ബുലന്ദ്ശഹർ: മുടി വെട്ടാൻ വിസമ്മതിച്ച ബാർബറിനെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികൾ അറസ്റ്റിൽ. യുപിയിലെ ബുലന്ദ്ശഹറിലാണ് സംഭവം. സംഭവത്തിൽ രണ്ടു പേരാണ് അറസ്റ്റിലായത് .

ബുധനാഴ്ച ശരീഫ്പുർ ബെയ്ൻസ്രോളി ഗ്രാമത്തിലാണ് സംഭവo .സമീർ സ്ഥിരമായി ഇർഫാന്‍റെ കടയിൽ വന്നാണ് മുടിവെട്ടാറുള്ളത്. എന്നാൽ ബുധനാഴ്ച മുടിവെട്ടാനെത്തിയപ്പോൾ ഇതിന് മുൻപ് മുടി വെട്ടിയതിന് തരാനുള്ള പണം തരണമെന്ന് ഇർഫാൻ ആവശ്യപ്പെടുകയായിരുന്നു.

തുടർന്ന് ഇരുവരും വാക്ക് തർക്കമായതിന് പിന്നാലെ സമീർ തന്‍റെ ലൈസൻസുള്ള തോക്കുപയോഗിച്ച് ഇർഫാനെ വെടിവെച്ച് കൊല്ലുകയായിരുന്നു. നാല് പ്രതികളിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തിൽ സമീറിൻറെ സഹോദരന് കാൽ മുട്ടിന് പരിക്കേറ്റു .മറ്റ് പ്രതികൾക്കായുള്ള അന്വേഷണം പോലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട് .

Leave A Reply
error: Content is protected !!