വയോജനക്ഷേമത്തിന് കേന്ദ്ര സര്‍ക്കാര്‍ മുഖ്യ പരിഗണന നൽകുന്നുവെന്ന് കേന്ദ്രമന്ത്രി നാരായണ സ്വാമി

വയോജനക്ഷേമത്തിന് കേന്ദ്ര സര്‍ക്കാര്‍ മുഖ്യ പരിഗണന നൽകുന്നുവെന്ന് കേന്ദ്രമന്ത്രി നാരായണ സ്വാമി

കാസര്‍കോട്: വയോജനങ്ങളുടെ സംരക്ഷണവും ക്ഷേമത്തിനുമാണ് കേന്ദ്ര സര്‍ക്കാര്‍ മുഖ്യപരിഗണന നല്‍കുന്നതെന്ന് കേന്ദ്ര സാമൂഹ്യ നീതി ശാക്തീകരണ വകുപ്പ് സഹമന്ത്രി എ.നാരായണ സ്വാമി .രാഷ്ട്രീയ വയോശ്രീ യോജന പദ്ധതിയില്‍ വയോജനങ്ങള്‍ക്കുള്ള സഹായ ഉപകരണങ്ങളുടെ വിതരണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി അദ്ധ്യക്ഷത വഹിച്ചു.

ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ, സബ് കളക്ടര്‍ ഡി.ആര്‍.മേഘശ്രീ, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷമീന , ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബക്കര്‍, ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ഖാദര്‍ ബദരിയ, ഡെപ്യൂട്ടി ഡി.എം.ഒ ഡോ.എ.ടി.മനോജ്, ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ ഷിംന വി.എസ്, നെഹ്രു കോളേജ് എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ വിജയകുമാര്‍.വി, കെ.എസ്.എസ്.എം ജില്ലാ കോര്‍ഡിനേറ്റര്‍ ജിഷോ ജെയിംസ് എന്നിവര്‍ സംസാരിച്ചു. ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് സ്വാഗതവും അലിംകോ ബംഗളൂരു യൂണിറ്റ് മേധാവി എ.വി.അശോക് കുമാര്‍ നന്ദിയും പറഞ്ഞു. .

Leave A Reply
error: Content is protected !!