യുപിയില്‍ ബിജെപിക്ക് നെഞ്ചിടിപ്പ് കൂട്ടി കൊണ്ട് പുതിയ സഖ്യങ്ങൾ

യുപിയില്‍ ബിജെപിക്ക് നെഞ്ചിടിപ്പ് കൂട്ടി കൊണ്ട് പുതിയ സഖ്യങ്ങൾ

ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് രാജ്യം മൊത്തം ഉറ്റു നോക്കുന്ന ഒന്നാണ്. രാഷ്ട്രീയ പോര് തിളച്ചു മറിയുകയാണ് ഉത്തർ പ്രേദേശിൽ, മറ്റുള്ള സംസ്ഥാങ്ങളിൽ ഉണ്ടായ തിരിച്ചടി ഉത്രപ്രേദേശിൽ നല്കാൻ കോൺഗ്രസ് പ്രചാരണം ശ്കതമാക്കുമ്പോൾ ഉത്തര്‍ പ്രദേശ് പിടിക്കുക എന്ന ലക്ഷ്യത്തോടെ മുന്നേറുകയാണ് ബിജെപി നേതൃത്വം. ഇപ്പോൾ ഫെബ്രുവരിയില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, വലിയ രാഷ്ട്രീയ മാറ്റങ്ങളാണ് യുപിയില്‍ സംഭവിക്കുന്നത്. ബിജെപിയെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ചെറുകക്ഷികള്‍ സമാജ്‌വാദി പാര്‍ട്ടിക്കൊപ്പം ചേരുന്നതാണ് ഇപ്പോൾ കാണാൻ കഴിയുന്നത്, രണ്ടു പാര്‍ട്ടികള്‍ നിലവില്‍ സഖ്യമുണ്ടാക്കി. രണ്ടു പാര്‍ട്ടികളുമായി വൈകാതെ സഖ്യമുണ്ടാക്കുമെന്നാണ് എസ്പി നേതാക്കള്‍ നല്‍കുന്ന സൂചന. എസ്പിയുമായി എഎപി സഖ്യം ചേരാനുള്ള ചര്‍ച്ചകള്‍ കഴിഞ്ഞ ദിവസം നടന്നു. സഖ്യത്തിലേക്ക് അടുത്തുവെന്ന് എഎപി നേതാവ് സഞ്ജയ് സിങ് അറിയിച്ചും കഴിഞ്ഞു. എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവുമായി സഞ്ജയ് സിങ് ചര്‍ച്ച നടത്തി. സഖ്യം സംബന്ധിച്ച് അന്തിമ രൂപമായതായും വൈകാതെ പ്രഖ്യാപനമുണ്ടാകുമെന്നുമാണ് ഇരുപാര്‍ട്ടികളുടെയും നേതാക്കള്‍ നല്‍കുന്ന സൂചന.

ഉത്തര്‍പ്രദേശിൽ ആണെകിൽ എഎപി വലിയ ശക്തിയല്ല. എന്നാല്‍ പല മണ്ഡലങ്ങളിലും അവര്‍ക്ക് സ്വാധീനമുണ്ട്. ബിജെപിക്ക് എതിരായ വോട്ടുകളാണ് എഎപിയും പെട്ടിയിലാക്കുക. അതാകട്ടെ, എസ്പിക്ക് തിരിച്ചടിയാകും. ഈ സാഹചര്യം ഒഴിവാക്കാനാണ് സമാജ്‌വാദി പാര്ട്ടി ആലോചിക്കുന്നത്, അത് വഴി ബിജെപി വിരുദ്ധ വോട്ടുകളെല്ലാം ഒരു പെട്ടിയില്‍ വീഴ്ത്തണമെന്നാണ് അഖിലേഷിന്റെ കണക്കു കൂട്ടൽ. ലഖ്‌നൗവിലെ ലോഹിയ ട്രസ്റ്റ് ഓഫീസില്‍ അഖിലേഷും സഞ്ജയ് സിങും തമ്മിലുള്ള ചര്‍ച്ച ഒരു മണിക്കൂറോളം നീണ്ടു. രണ്ടു മാസം മുമ്പ് ഇരുവരും മുലായം സിങിന്റെ ജന്മദിനാഘോഷത്തോട് അനുബന്ധിച്ച ചര്‍ച്ച നടത്തിയിരുന്നു. ഇതിന്റെ തുടര്‍ ചര്‍ച്ചകളാണ് കഴിഞ്ഞ ദിവസം നടന്നത്. തിരഞ്ഞെടുപ്പ് തന്നേയായിരുന്നു ചർച്ച വിഷയം എന്ന് ഇരുനേതാക്കളൂം സമ്മതിച്ചിട്ടുമുണ്ട്. എന്തയാലും എസ്പിയുടെ നീക്കം ബിജെപിക്ക് കനത്ത തിരിച്ചടിയാണ്.

പ്രാദേശികമായി വോട്ടുള്ള ചെറുകക്ഷികളെ കൂടെ നിര്‍ത്തുകയാണ് അഖിലേഷ്. എന്നാല്‍ പൂര്‍വാഞ്ചല്‍ മേഖലയില്‍ കൂടുതല്‍ മെഡിക്കല്‍ കോളജുകളും വിമാനത്താവളങ്ങളും പ്രഖ്യാപിച്ച് ഈ വെല്ലുവിളി മറികടക്കാനുള്ള ശ്രമത്തിലാണ് ബിജെപി. ഇതിനിടെ കൂടുതല്‍ വെല്ലുവിളി നേരിടുന്നത് കോണ്‍ഗ്രസാണ്. ഇതുവരെ ഒരു പാര്‍ട്ടിയുമായും കോണ്‍ഗ്രസ് സഖ്യമുണ്ടാക്കിയിട്ടില്ല. വനിതാ വോട്ടര്‍മാരെ കൂടെ നിര്‍ത്താനാണ് പ്രിയങ്കയുടെ ശ്രമം. അങ്ങനെ വീണ്ടുമൊരു രാഷ്ത്രീയ പോരിന് വേണ്ടി കളമൊരുങ്ങുമ്പോൾ നേതാക്കൾ എല്ലാം.. അധികാരം എങ്ങനെയെങ്കിലും നേടുക എന്ന ലക്ഷ്യത്തോട് കൂടി ഓടി നടക്കുകയാണ്. ഇത്രയും നാൾ കാണാത്ത പല പാർട്ടിക്കാരെയും തിരഞ്ഞെടുപ്പ് അടുക്കുന്ന വേളയിൽ കാണാൻ കഴിയുന്നുണ്ട്. എന്തയാലും തിരഞ്ഞെടുപ്പ് വീണ്ടും അടുക്കുമ്പോൾ തങ്ങൾക് അനുകൂലമായ നേതാക്കളെ കൂടെ നിർത്തി കൊണ്ട് വോട്ട് നേടാൻ ഉള്ള ശ്രമത്തിലാണ് മുതിർന്ന നേതാക്കളും പാർട്ടിക്കാരും.

Video Link : https://youtu.be/5fRV_rvfNO4

Leave A Reply
error: Content is protected !!