യുവതിയെ വീട്ടിൽ കയറി കടന്നുപിടിച്ച കേസ്; പ്രതി അറസ്റ്റ്

യുവതിയെ വീട്ടിൽ കയറി കടന്നുപിടിച്ച കേസ്; പ്രതി അറസ്റ്റ്

കൊ​ട്ടി​യം: യു​വ​തി​യെ വീ​ട്ടി​ൽ ക​യ​റി ക​ട​ന്നു​പി​ടി​ച്ച കേസിലെ പ്രതി പിടിയിൽ. ക​ണ്ണ​ന​ല്ലൂ​ർ ക​ള്ളി​ക്കാ​ട് തൊ​ടി​യി​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ ഇ. ​മു​ഹ​മ്മ​ദ് റാ​ഫി (38) ആ​ണ് അറസ്റ്റിലായത്.

അ​മി​ത പ​ലി​ശ​ക്ക്​ യു​വ​തി​ക്ക് ഇ​യാ​ളു​ടെ സുഹൃത്ത് പ​ണം ക​ടം ന​ൽ​കി​യി​രു​ന്നു. ഇതിന്റെ ത​വ​ണ മു​ട​ങ്ങി​യ​തി​നെ തു​ട​ർ​ന്ന് പ​ണം പി​രി​ക്കാ​ൻ എ​ത്തി​യതായിരുന്നു ഇ​യാ​ളും കൂ​ട്ടാ​ളി​യും. തുടർന്ന് യു​വ​തി​യു​മാ​യി വാ​ക്കേ​റ്റ​മു​ണ്ടാ​വു​ക​യും ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു.

യു​വ​തി​യെ ആ​ക്ര​മി​ക്കു​ന്ന​ത് ക​ണ്ട് ത​ട​സ്സം പി​ടി​ക്കാ​ൻ എ​ത്തി​യ പ​തി​മൂ​ന്നു​കാ​രി​യാ​യ മ​ക​ളെ​യും ഇ​വ​ർ മ​ർ​ദി​ച്ചു. തു​ട​ർ​ന്ന്​ കു​ട്ടി​യു​ടെ മു​ന്നി​ൽ വെച്ച്​ യു​വ​തി​യെ ഇയാൾ കടന്നു പിടിക്കുകയായിരുന്നു.

Leave A Reply
error: Content is protected !!