ക​ർ​ണാ​ട​ക​യി​ൽ പോ​ലീ​സ് അടക്കമുള്ള ഉ​ദ്യോ​ഗ​സ്ഥ​രുടെ വസതികളിൽ റെയ്‌ഡ്‌

ക​ർ​ണാ​ട​ക​യി​ൽ പോ​ലീ​സ് അടക്കമുള്ള ഉ​ദ്യോ​ഗ​സ്ഥ​രുടെ വസതികളിൽ റെയ്‌ഡ്‌

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ അ​ഴി​മ​തി​വി​രു​ദ്ധ ബ്യൂ​റോ​യു​ടെ പ​രി​ശോ​ധ​ന വ്യാ​പ​കമായി തു​ട​രു​ന്നു. ഷി​മോ​ഗ​യി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ വീ​ട്ടി​ൽ ​നി​ന്ന് അ​പൂ​ർ​വ വി​ള​ക്കു​ക​ൾ പി​ടി​കൂ​ടി. അ​ന​ധി​കൃ​തമാ​യി കൈ​വ​ശം വ​ച്ചി​രു​ന്ന സ്വ​ർ​ണ​വും അധികൃതർ ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്.

ബെ​ല​ഗാ​വി​യി​ൽ സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ വീ​ട്ടി​ൽ​ നി​ന്ന് 45 ല​ക്ഷം രൂ​പ​യും പി​ടി​കൂ​ടി. ക​ൽ​ബു​ർ​ഗി​യി​ൽ പി​ഡ​ബ്ല്യൂ​ഡി ഉ​ദ്യോ​ഗ​സ്ഥ​ൻ വീ​ട്ടി​ൽ​നി​ന്ന് 25 ല​ക്ഷ​വും സ്വ​ർ​ണ​വും പിടിച്ചെടുത്തു . വീ​ട്ടി​ലെ പൈ​പ്പി​നു​ള്ളി​ൽ​ നി​ന്നാ​ണ് പ​ണ​വും സ്വ​ർ​ണ​വും അ​ഴി​മ​തി വി​രു​ദ്ധ സ്ക്വാ​ഡ് പിടിച്ചെടുത്തത് .

Leave A Reply
error: Content is protected !!