ഫസ്റ്റ് റെസ്‌പ്പോണ്‍സ് വെഹിക്കിള്‍;സ്മാര്‍ട്ടാകും കൂത്തുപറമ്ബ് ഫയര്‍ ആന്‍ഡ് റസ്‌ക്യൂ സ്റ്റേഷന്‍

ഫസ്റ്റ് റെസ്‌പ്പോണ്‍സ് വെഹിക്കിള്‍;സ്മാര്‍ട്ടാകും കൂത്തുപറമ്ബ് ഫയര്‍ ആന്‍ഡ് റസ്‌ക്യൂ സ്റ്റേഷന്‍

കൂത്തുപറമ്ബ്: ഏത് സാഹചര്യത്തിലും കുതിച്ചെത്താന്‍ സാധിക്കുന്ന ഫസ്റ്റ് റെസ്‌പ്പോണ്‍സ് വെഹിക്കിള്‍ റോഡിലിറങ്ങുന്നതോടെ കൂത്തുപറമ്ബ് ഫയര്‍ ആന്‍ഡ് റസ്‌ക്യൂ സ്റ്റേഷന്‍ കൂടുതല്‍ സ്മാര്‍ട്ടാകും.
28ന് കെ.പി.മോഹനന്‍ എം എല്‍ എ വാഹനത്തിന്റെ ഫ്‌ളാഗ് ഓഫ് നിര്‍വ്വഹിക്കും.അടിയന്തര സാഹചര്യങ്ങളില്‍ കുതിച്ചെത്താന്‍ സാധിക്കുമെന്നതാണ് ഫസ്റ്റ് റെസ്‌പ്പോണ്‍സ് വെഹിക്കിളിന്റെ പ്രത്യേകത.

റോഡ് സൗകര്യമില്ലാത്ത അപകടമേഖലയില്‍ വലിയ ഫയര്‍ഫോഴ്‌സ് വാഹനങ്ങള്‍ക്ക് എത്തുന്നത് പ്രയാസമാണ്. ഈ സാഹചര്യത്തിലാണ് ഫസ്റ്റ് റെസ്‌പ്പോണ്‍സ് വെഹിക്കിള്‍ കൂത്തുപറമ്ബ് ഫയര്‍സ്റ്റേഷന് അനുവദിച്ചത്. ആധുനിക സൗകര്യമുള്ള പുതിയ വാഹനം ലഭിച്ചതോടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ എളുപ്പത്തിലാകുമെന്ന് കൂത്തുപറമ്ബ് ഫയര്‍സ്റ്റേഷന്‍ ഓഫീസര്‍ പി.ഷാനിത്ത് പറഞ്ഞു.കഴിഞ്ഞ ദിവസം കൂത്തുപറമ്ബിലെത്തിയ ഫസ്റ്റ് റെസ്‌പ്പോണ്‍സ് വൈഹിക്കിള്‍ സീനിയര്‍ ഫയര്‍ ഓഫീസര്‍മാരായ എ.രതീശന്‍, കെ.സി സിനീഷ്, ഫയര്‍ ഓഫീസര്‍ സാഗര്‍, മോഹനന്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനസജ്ജമാക്കി.

Leave A Reply
error: Content is protected !!