പുളിങ്ങോം ആറാട്ടുകടവ് ഊരുകൂട്ടം നിവാസികള്‍ക്ക് പുനരധിവാസത്തിന് ഭൂമി നൽകി

പുളിങ്ങോം ആറാട്ടുകടവ് ഊരുകൂട്ടം നിവാസികള്‍ക്ക് പുനരധിവാസത്തിന് ഭൂമി നൽകി

പയ്യന്നൂര്‍ : കാട്ടാനകളെയും പ്രകൃതി ദുരന്തങ്ങളെയും പേടിക്കാതെ പുളിങ്ങോം ആറാട്ടുകടവ് ഊരുകൂട്ടം നിവാസികള്‍ക്ക് ഇനി ധൈര്യമായി ഉറങ്ങാം .പുനരധിവാസം എന്ന വര്‍ഷങ്ങളായുള്ള ഇവരുടെ ആവശ്യം കഴിഞ്ഞ ദിവസം സഫലമായി.പ്രകൃതി ദുരന്തങ്ങളോടും കാട്ടാന അടക്കമുള്ള വന്യമൃഗങ്ങളോടും മല്ലിട്ടാണ് ആറാട്ട് കടവ് നിവാസികള്‍ ഇത്രയും കാലം ജീവിച്ചത്. ടി.ഐ. മധുസൂദനന്‍ എം.എല്‍.എ.യുടെയും മുന്‍ എം.എല്‍ . എ. സി.കൃഷ്ണന്റെയും നിരന്തര പ്രയത്നഫലമായി പതിനൊന്ന് കുടുംബങ്ങള്‍ക്ക് പെരിങ്ങോം ഐ.ടി.ഐ.ക്ക് സമീപം പത്ത് സെന്റ് ഭൂമി വീതം സര്‍ക്കാര്‍ അനുവദിച്ച്‌ നല്‍കുകയായിരുന്നു. അനുവദിച്ച ഭൂമി അളന്നു നല്‍കുകയും മുഴുവന്‍ കുടുംബങ്ങള്‍ക്കും പട്ടയം നല്‍കുകയും ചെയ്തു.

പെരിങ്ങോം-വയക്കര പഞ്ചായത്ത്‌ ഹാളില്‍ നടന്ന ചടങ്ങില്‍ ടി .ഐ . മധുസൂദനന്‍ എം.എല്‍.എ . പട്ടയങ്ങള്‍ വിതരണം ചെയ്തു. പഞ്ചായത്ത്‌ പ്രസിഡന്റ് വി. എം. ഉണ്ണികൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ എസ് ചന്ദ്രശേഖര്‍, തളിപ്പറമ്ബ് ആര്‍.ഡി.ഒ. ഇ. പി. മേഴ്‌സി, തഹസില്‍ദാര്‍ കെ.ബാലഗോപാലന്‍, മുന്‍ എം.എല്‍.എ .സി .കൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്പി. വി. വത്സല, പഞ്ചായത്ത്‌ പ്രസിഡന്റുമാരായ കെ .എഫ് . അലക്‌സാണ്ടര്‍,ടി .ആര്‍ .രാമചന്ദ്രന്‍, എം. വി. സുനില്‍കുമാര്‍, ജില്ലാ പഞ്ചായത്തംഗം ടി .തമ്ബാന്‍, രജനി മോഹന്‍, സിബി എം തോമസ്,പി. വി. തമ്ബാന്‍, എം .രാമകൃഷ്ണന്‍, ഇബ്രാഹിം പൂമംഗലത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply
error: Content is protected !!