രാജ്യത്താദ്യമായി പുരുഷന്‍മാരെ മറികടന്ന് സ്ത്രീകളുടെ എണ്ണം ; പ്രത്യുല്‍പാദന നിരക്കും കുറഞ്ഞു

രാജ്യത്താദ്യമായി പുരുഷന്‍മാരെ മറികടന്ന് സ്ത്രീകളുടെ എണ്ണം ; പ്രത്യുല്‍പാദന നിരക്കും കുറഞ്ഞു

ന്യൂഡല്‍ഹി: രാജ്യത്ത് ഒരു സ്ത്രീക്ക് ജനിക്കുന്ന കുട്ടികളുടെ ശരാശരി എണ്ണം (ടിഎഫ്ആര്‍- ടോട്ടല്‍ ഫെര്‍ട്ടാലിറ്റി റേറ്റ്) രണ്ടായി കുറഞതായി റിപ്പോർട്ട് . എന്നാൽ നേരത്തെ 2.2 ശതമാനമായിരുന്നു രാജ്യത്തെ പ്രത്യുല്‍പ്പാദന നിരക്ക്. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട 2019-2021 വര്‍ഷത്തെ ദേശീയ കുടുംബാരോഗ്യ സര്‍വേയിലാണ് പ്രത്യുല്‍പാദന നിരക്ക് വീണ്ടും കുറയുന്നതായി രേഖപ്പെടുത്തിയത് .

ദേശീയ കുടുംബ ആരോഗ്യ സര്‍വ്വേയുടെ രണ്ടാംഘട്ടത്തിന്റെ ഭാഗമായി 14 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലും നടത്തിയ സര്‍വ്വേയുടെ കണക്കുകളാണ് കേന്ദ്രസർക്കാർ പുറത്തുവിട്ടത്. ഏറ്റവും കുറവ് പ്രത്യുല്‍പ്പാദന നിരക്ക് ഛണ്ഡിഗഢിലാണ്, 1.4 ശതമാനം. മധ്യപ്രദേശ്, രാജസ്ഥാന്‍, ജാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നിവ ഒഴികെയുള്ള സംസ്ഥാനളിലെല്ലാം പ്രത്യുല്‍പ്പാദന നിരക്ക് 2.1 ശതമാനത്തില്‍ കൂടുതലാണ്. ബിഹാറിലാണ് ഏറ്റവും കൂടുതല്‍, മൂന്ന് ശതമാനം.

അതെ സമയം രാജ്യത്ത് ആദ്യമായി സ്ത്രീകളുടെ എണ്ണം പുരുഷന്‍മാരുടെ എണ്ണത്തെയും മറികടന്നു. 1000 പുരുഷന്‍മാര്‍ക്ക് 1020 സ്ത്രീകള്‍ എന്നതാണ് പുതിയ സ്ത്രീ-പുരുഷ അനുപാതം. പഞ്ചാബ് ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ ആളുകള്‍ കുടുംബാസൂത്രണ മാര്‍ഗം സ്വീകരിക്കുന്നത് വര്‍ധിച്ചതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു .

Leave A Reply
error: Content is protected !!