കോണ്‍ഗ്രസ് നേതാക്കളെ ‘പിടിക്കാന്‍’ മമത പണി തുടങ്ങി

കോണ്‍ഗ്രസ് നേതാക്കളെ ‘പിടിക്കാന്‍’ മമത പണി തുടങ്ങി

തിരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കി കൊണ്ട് നേതാക്കളെയും പ്രവർത്തകരും ഇങ്ങനെ മുന്നേറി കൊണ്ട് ഇരിക്കുകയാണ്… നേതാക്കളെ മറു കണ്ടം ചാടിക്കാനുള്ള തിരക്കിലാണ് ചിലയിടത് നേതാക്കന്മാരെല്ലാം… പക്ഷെ അതൊക്കെ കണ്ടു കൊണ്ട് ഒരു തയാറെടുപ്പിനു കൂടി വേണ്ടി ആണെന്ന് തോന്നുന്നു മുതിർന്ന പാർട്ടി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി ഇരിക്കുകയാണ് എ ഐ സി സി അധ്യക്ഷ സോണിയ ഗാന്ധി. മുൻ കേന്ദ്രമന്ത്രിമാരായ എ.കെ. ആന്റണി, ആനന്ദ് ശർമ്മ എന്നിവരുമായിട്ടായിരുന്നു സോണിയയുടെ കൂടിക്കാഴ്ച. മുൻ മധ്യപ്രദേശ് മുഖ്യമന്ത്രിയും എം പി സി സി അധ്യക്ഷനുമായ കമൽനാഥുമായി കൂടിക്കാഴ്ച നടത്തിയതിന് തൊട്ടുപിന്നാലെയായിരുന്നു സോണി മുതിര്‍ന്ന നേതാക്കളെ കണ്ടത്. യോഗത്തിന്റെ അജണ്ട എന്താണെന്ന് ഔദ്യോഗികമായി പറഞ്ഞിട്ടില്ലെങ്കിലും നിലവിലെ രാഷ്ട്രീയ സാഹചര്യവും പാർട്ടി നേരിടുന്ന മൊത്തത്തിലുള്ള വെല്ലുവിളികളും അവയെ ചെറുക്കാനുള്ള തന്ത്രങ്ങളും കൂടിക്കാഴ്ചയില്‍ ചർച്ചയായിട്ടുണ്ടാകുമെന്നുള്ളത് ഉറപ്പാണ്.

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ വിവിധ വിഷയങ്ങളില്‍ സ്വീകരിക്കേണ്ട നിലപാടുകളെ കുറിച്ചും ചർച്ച ചെയ്യാനുള്ള സാദ്ധ്യതകൾ ഏറെയാണ്. അത് മാത്രമല്ല കഴിഞ്ഞ തിങ്കളാഴ്ച മുതൽ ഡൽഹിയിൽ തുടരുന്ന തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജി, കോൺഗ്രസ് നേതാക്കളായ കീർത്തി ആസാദിനെയും ഹരിയാനയിലെ പാർട്ടിയുടെ മുൻ അധ്യക്ഷൻ അശോക് തൻവാറിനെയും തന്റെ പാളയത്തിലേക്ക് എത്തിച്ചിരുന്നു. അതും കോൺഗ്രസ് യോഗത്തിൽ ചർച്ച ചെയ്യാനുള്ള സാദ്ധ്യതകൾ ഏറെയാണ്, ഇപ്പോഴാണെങ്കിൽ കാറ്റ് തൃണമൂൽ കോൺഗ്രസിന് അനുകൂലമായതു കൊണ്ട് തന്നെ കോണ്‍ഗ്രസ് ഉള്‍പ്പടേയുള്ള പാര്‍ട്ടികളില്‍ നിന്നും നേതാക്കളെ അടര്‍ത്തിയെടുത്ത് രാജ്യത്തുടനീളം പാര്‍ട്ടിയുടെ സാന്നിധ്യം ശക്തമാക്കുന്നതിനോടൊപ്പം തന്നെ 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി പ്രധാന പ്രതിപക്ഷ പാർട്ടിയായി ഉയർന്നുവരാനാണ് മമത ശ്രമിക്കുന്നെന്നാണ് വിലയിരുത്തൽ. അതിനുദാഹരണമെന്ന് ഗോവയില്‍ മുന്‍ കോണ്‍ഗ്രസ് മുഖ്യന്ത്രിയെ വരെ പാര്‍ട്ടിയില്‍ എത്തിച്ചത്. ഇനിയും അത് തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ചില മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ പേരുകളും ഇത്തരത്തില്‍ ഉയര്‍ന്ന് കേൾക്കുന്നുമുണ്ട് ,
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിടാൻ കരുത്തുള്ള പ്രതിപക്ഷ നേതാവെന്ന നിലയില്‍ മമത ബാനർജിയെ പ്രതിപക്ഷത്തിന്റെ മുഖമായി ഉയർത്തിക്കാട്ടാന്‍ തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോര്‍ ആവിഷ്കരിക്കുന്ന തന്ത്രങ്ങളുടെ ഭാഗമാണ് ഇപ്പോഴത്തെ നീക്കമെന്നും വിലയിരുത്തലുകളുണ്ട്. പ്രശാന്ത് കിഷോറിന്റെ കോണ്‍ഗ്രസ് പ്രവേശനം നേരത്തെ സജീവ ചര്‍ച്ചാ വിഷയമായിരുന്നെങ്കിലും പിന്നീട് ഇതില്‍ വലിയ പുരോഗതിയുണ്ടായിരുന്നില്ല.കൂടാതെ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോണ്‍ഗ്രസും തൃണമൂലും തമ്മിലുള്ള അകല്‍ച്ച കുറഞ്ഞ് വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ വീണ്ടും ഇരുപാര്‍ട്ടികളും തമ്മില്‍ അകന്നു. ത്രിപുര, ഗോവ തുടങ്ങിയ വിവധ സംസ്ഥാനങ്ങളില്‍ തങ്ങളുടെ നേതാക്കളെ ലക്ഷ്യമിട്ട് മമത നടത്തുന്ന നീക്കങ്ങളാണ് കോണ്‍ഗ്രസിനെ ചൊടിപ്പിക്കുന്നത്. കൂടാതെ കോൺഗ്രസ് വക്താവ് പവൻ ഖേരയുടെ പാർട്ടിയുടെ ഔദ്യോഗിക ബ്രീഫിംഗിലും കോൺഗ്രസും തൃണമൂലും തമ്മിലുള്ള സംഘർഷം പ്രതിഫലിച്ചു.

ഗോവയിൽ ഭരിക്കുന്ന ബി ജെ പിക്ക് പകരം കോൺഗ്രസിന് പിന്നാലെ പോകാനാണ് തൃണമൂല്‍ തീരുമാനിച്ചതെന്നായിരുന്നു പവന്‍ ഖേരയുടെ വിമര്‍ശനം. കോണ്‍ഗ്രസിലെ ഏതെങ്കിലും നേതാക്കള്‍ മമതയുടെ പാര്‍ട്ടിയിലേക്ക് പോവുമോയെന്ന് ചോദിച്ചപ്പോള്‍ “സമരം ചെയ്യാൻ ആഗ്രഹിക്കാത്തവരും അധികാരം മാത്രം അന്വേഷിക്കുന്നവരുമായവർ പോകും. ഇവിടെ ഇരിക്കുന്നവർ പോരാടാൻ തയ്യാറാണ്, ഇപ്പോൾ തന്നെ അത് ചെയ്യുന്നു, എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി . ഒരു സൈഡിൽ ബിപിക്കു എതിരെ ഏറ്റവും വലിയ പ്രതിപക്ഷമാകുവാൻ മമതയുടെ നേതൃത്വത്തിൽ തൃണമൂൽ ശ്രമണങ്ങൾ നടത്തി കൊണ്ട് ഇരിക്കുമ്പോൾ, ഒരു പാടി മുൻപേ ചിന്തിച്ച കൊണ്ട് അതിനുള്ള ത്രന്ത്രങ്ങളാണ് സോണിയയുടെ നേതൃത്വത്തിൽ കോൺഗ്രസിൽ നടക്കുന്നത്.

Video Link : https://youtu.be/77voE7w1AAA

Leave A Reply
error: Content is protected !!