പാതയോരത്തെ വന്‍മരങ്ങള്‍ കൂട്ടത്തോടെ മുറിച്ചുമാറ്റുന്നത് നാട്ടുകാര്‍ തടഞ്ഞു

പാതയോരത്തെ വന്‍മരങ്ങള്‍ കൂട്ടത്തോടെ മുറിച്ചുമാറ്റുന്നത് നാട്ടുകാര്‍ തടഞ്ഞു

വടക്കഞ്ചേരി: വണ്ടാഴിയില്‍ സി.വി.എം സ്‌കൂളിനു മുന്നിലെ പാതയോരത്തെ വന്‍മരങ്ങള്‍ കൂട്ടത്തോടെ മുറിച്ചുമാറ്റുന്നത് നാട്ടുകാര്‍ തടഞ്ഞു.റോഡിലേക്ക് പടര്‍ന്ന് അപകടഭീഷണിയിലായ കൊമ്ബുകള്‍ മുറിച്ചുനീക്കുന്നതിന്റെ മറവില്‍ തടി ഉള്‍പ്പെടെ മുറിച്ചു മാറ്റിയതോടെയാണ് നാട്ടുകാര്‍ ഇടപെട്ടത് .
നൂറ്റാണ്ടോളം പഴക്കമുള്ള എട്ട് മരങ്ങളുടെ കൊമ്ബുകളാണ് മുറിക്കാന്‍ പി.ഡബ്ല്യു.ഡി ലേലം ചെയ്തിരുന്നത്. ഇതിലൊരു മരത്തിന്റെ തടിയും മുറിച്ചു വീഴ്ത്തുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ സംഘടിച്ച്‌ പണികള്‍ തടഞ്ഞു.

പൊതുമരാമത്ത് അധികൃതരെത്തി നാട്ടുകാരുമായി സംസാരിച്ചെങ്കിലും പ്രശ്നപരിഹാരമായില്ല. റോഡിലേക്ക് അപകടഭീഷണിയിലായിട്ടുള്ള കൊമ്ബുകള്‍ മുറിക്കാം. അതല്ലാതെ തടി മുറിച്ചുമാറ്റുന്ന സ്ഥിതി തുടര്‍ന്നാല്‍ തടയുമെന്ന നിലപാടിലാണ് നാട്ടുകാര്‍. വൈദ്യുതി ലൈനുകളെല്ലാം അഴിച്ചു മാറ്റി മൂന്നുദിവസമായി മരക്കൊമ്ബുകള്‍ മുറിക്കുന്ന പ്രവൃത്തികളാണ് ഇവിടെ നടക്കുന്നത്.

Leave A Reply
error: Content is protected !!