പാർട്ടി വിരുദ്ധ പ്രവർത്തനം ; അമരീന്ദർ സിംഗിന്റെ ഭാര്യക്ക് കാരണം കാണിക്കൽ നോട്ടിസ്

പാർട്ടി വിരുദ്ധ പ്രവർത്തനം ; അമരീന്ദർ സിംഗിന്റെ ഭാര്യക്ക് കാരണം കാണിക്കൽ നോട്ടിസ്

ന്യൂഡൽഹി: പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയെന്നാരോപിച്ച് പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗിന്റെ ഭാര്യ പ്രണീത് കൗ‍ർ എംപിയ്ക്ക് കാരണം കാണിക്കൽ നോട്ടിസ് നൽകി കോൺഗ്രസ് . നിരന്തരം പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഏഴ് ദിവസത്തിനകം വിശദീകരണം നൽകണമെന്നുമാണ് നോട്ടീസിൽ അറിയിച്ചിരിക്കുന്നത് .

ഭർത്താവ് അമരീന്ദർ സിംഗ് കോൺഗ്രസിൽ നിന്ന് രാജിവെച്ച് പുതിയ പാർട്ടി രൂപീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രണീതിനെതിരേ കോൺഗ്രസ് നോട്ടീസ് നൽകിയത്. എന്താണ് ഭാവി പരിപാടി എന്നത് വിശദീകരിക്കണമെന്നും നോട്ടീസിൽ പറയുന്നുണ്ട്. പഞ്ചാബ് കോൺഗ്രസ് ചുമതലയുള്ള ഹരീഷ് ചൗധരിയാണ് പ്രണീതിന് കാരണംകാണിക്കൽ നോട്ടീസ് നൽകിയിരിക്കുന്നത്.

Leave A Reply
error: Content is protected !!